ad
Deshabhimani

വിദ്യാർഥിയുടെ ബാഗിലെ വെടിയുണ്ട സൈന്യത്തിന്റേത്‌

BULLET
വെബ് ഡെസ്ക്

Published on Dec 18, 2025, 08:37 PM | 1 min read

കാർത്തികപ്പള്ളി: കാർത്തികപ്പള്ളിയിൽ എട്ടാം ക്ലാസ് വിദ്യാർഥിയുടെ ബാഗിൽ കണ്ടെത്തിയത്‌ യഥാർഥ വെടിയുണ്ടകൾ. തിരുവനന്തപുരം ഫോറൻസിക് ലാബിലെ ബാലിസ്റ്റിക് വിഭാഗത്തിൽ നടത്തിയ പരിശോധനയിലാണ് ഇത്‌ സ്ഥിരീകരിച്ചത്‌. 1971 ന് മുൻപുള്ള തോക്കുകളിൽ സൈന്യം ഉപയോഗിക്കുന്നതാണിവ. പുതിയ തോക്കുകളിൽ ഉപയോഗിക്കാൻ കഴിയില്ല.

നവംബർ അവസാനമാണ്‌ എയ്ഡഡ് സ്കൂളിലെ കുട്ടിയുടെ ബാഗിൽ നിന്ന് രണ്ട് വെടിയുണ്ട കണ്ടെത്തിയത്. അധ്യാപകർ നടത്തുന്ന സ്കൂൾ ബാഗ് പരിശോധനയ്ക്കിടെയായിരുന്നു വെടിയുണ്ടകൾ കണ്ടെത്തിയത്. സുഹൃത്ത് തന്നതാണെന്നായിരുന്നു വിദ്യാർഥി പറഞ്ഞത്. ഇ‍ൗ വിദ്യാർഥിയുടെ സുഹൃത്തായ മറ്റൊരു കുട്ടിയുടെ ബന്ധു സൈനിക ഉദ്യോഗസ്ഥനാണ്‌.

അയാളുടെ പക്കൽനിന്ന്‌ കുട്ടികൾ വെടിയുണ്ടകൾ എടുക്കുകയും കൂട്ടുകാർക്ക് കൈമാറുകയും ചെയ്തുവെന്നാണ് പൊലീസ്‌ വിലയിരുത്തൽ. മറ്റൊരു കുട്ടിയുടെ പക്കൽനിന്നും ഇത്തരം വെടിയുണ്ടകൾ തൃക്കുന്നപ്പുഴ പൊലീസ് കണ്ടെത്തിയിരുന്നു. ഇവയും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.





Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home