ad
Deshabhimani

ബുൾഡോസർ രാജിൽ കേരള നേതാക്കൾ ഇടപെട്ടത് ശരിയായില്ലെന്ന് കർണാടക സിപിഐ എം പറഞ്ഞെന്ന വാർത്ത അടിസ്ഥാന രഹിതം

BULLDOSE.
വെബ് ഡെസ്ക്

Published on Dec 29, 2025, 04:56 PM | 1 min read

ബം​ഗളൂരു: കർണാടകയിൽ കോൺ​ഗ്രസ് സർക്കാരിന്റെ ബുൾഡോസർരാജ് വിഷയത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ എം നേതാക്കളും ഇടപെട്ടത് ശരിയായല്ലെന്ന് പാർടി കർണാടക ​​ഘടകം അറിയിച്ചുവെന്ന വാർ‌ത്ത അടിസ്ഥാനരഹിതമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു. ചില മാധ്യമങ്ങൾ ഇത് സംബന്ധിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിച്ചിരുന്നു.


കേരളത്തിലെ നേതാക്കൾ യെലഹങ്കയിലെ ബുൾഡോസർ രാജ് ഇരകളെ സന്ദർശിക്കുന്നതിനോട് സിപിഐ എം കർണാടക ഘടകം എതിർപ്പ് പ്രകടിപ്പിച്ചുവെന്ന വാർത്ത അസംബന്ധമാണെന്ന് പാർടി കർണാടക സെക്രട്ടറി കെ പ്രകാശ് വാർത്താ കുറിപ്പിലൂടെ അറിയിച്ചു. ഇതേ പറ്റിയുള്ള മാധ്യമ വാർത്തകൾ ശുദ്ധ നുണയാണ്. തെറ്റായ വാർത്ത മാധ്യമങ്ങൾ തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കെ പ്രകാശ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home