ad
Deshabhimani

ഇതാ നമ്മുടെ ബിസിനസ്‌ ക്ലാസ്‌ ബസ്‌

ksrtc business class ai

കെഎസ്‌ആർടിസി ബിസിനസ്‌ ക്ലാസ്‌ ബസ്‌

avatar
സുനീഷ്‌ ജോ

Published on Apr 03, 2026, 04:36 PM | 1 min read

​തിരുവനന്തപുരം : കെഎസ്‌ആർടിസിയുടെ ആദ്യബിസിനസ്‌ ക്ലാസ്‌ ബസ്‌ ഇറങ്ങി. ഇളം നീലയും ചാരനിറവുംചേർന്ന വോൾവോ ബസിൽ 34 സീറ്റുണ്ട്‌. രാവിലെ 5.45 ന്‌ തിരുവനന്തപുരത്തുനിന്ന്‌ എറണാകുളത്തേക്ക്‌ പുറപ്പെടും. എറണാകുളത്തുനിന്ന്‌ അതേസമയത്ത്‌ തിരുവനന്തപുരത്തേക്ക്‌ മറ്റൊരു ബസ്‌ തിരിക്കും. വൈകിട്ട്‌ 5.45നും രണ്ട്‌ ഭാഗത്തേക്കും സർവീസുണ്ടാകും. നാലുമണിക്കൂറാണ്‌ യാത്രാസമയം. 100 രൂപയുടെ ഭക്ഷണം ഉൾപ്പെടെ ചേർത്ത്‌ ഏകദേശം 700 രൂപയാണ്‌ നിരക്ക്‌.

വന്ദേഭാരത്‌ എക്‌സ്‌പ്രസിന്റെ ചെയർകാർ നിരക്കിനേക്കാൾ കുറവാണിത്‌. എല്ലാസീറ്റിനും ഇന്റർനെറ്റ്‌ സ‍ൗകര്യമുള്ള സ്‌ക്രീനുകൾ, ഹെഡ്‌സെറ്റ്‌, ഫ്ലൈറ്റിലേതിന്‌ തുല്യമായ സീറ്റ്‌, വൈഫൈ കണക്‌ഷൺ തുടങ്ങിയവയുണ്ടാകും. എവിടെ എത്തിയെന്നും അടുത്ത സ്‌റ്റോപ്‌ ഏതാണ്‌ തുടങ്ങിയവ ബസിലെ സ്‌ക്രീനിൽ കാണിക്കും. ശുചിമുറി സ‍ൗകര്യമുണ്ടാകും. ഡ്രൈവറെ കൂടാതെ ബസ്‌ ഹോസ്‌റ്റസാണ്‌ ഉണ്ടാകുക. ഇതിലേക്കായി ആറ്‌ വനിതകളെ തെരഞ്ഞെടുത്തു. ഇവർ കണ്ടക്ടർ ലൈസൻസും നേടി. ടിക്കറ്റുകൾ ഓൺലൈനായി എടുക്കണം.

സീറ്റ്‌ ഒഴിവുണ്ടെങ്കിൽ ട്രാവൽ കാർഡ്‌ ഉള്ളവർക്ക്‌ കയറാം. മുഴുവൻ സീറ്റിലേക്കും തിരുവനന്തപുരത്തുനിന്ന് ആളായാൽ പിന്നീട്‌ എറണാകുളത്താകും നിർത്തുക. ഇടയ്‌ക്ക്‌ കയറുന്നവർ മുഴുവൻ ടിക്കറ്റ്‌ നിരക്കും നൽകേണ്ടി വരും. ആദ്യഘട്ടത്തിൽ എറണാകുളത്തേക്കാണെങ്കിലും പിന്നീട്‌ തൃശൂർ വരെ നീട്ടും. ദേശീയപാത നിർമാണം പൂർത്തിയാൽ യാത്രാസമയം കുറയും. രാജ്യത്ത്‌ ആദ്യമായാണ്‌ സംസ്ഥാനത്തിന്റെ നിയന്ത്രണത്തിലുള്ള ട്രാൻസ്‌പോർട്ട്‌ കോർപറേഷൻ ബിസിനസ്‌ ക്ലാസ്‌ ബസ്‌ സർവീസ്‌ ആരംഭിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home