print edition മെഡിക്കൽ അലവൻസ് നിർത്തലാക്കിയതിൽ പ്രതിഷേധം; ബിഎസ്‌എൻഎൽ പെൻഷൻകാരുടെ പ്രകടനം ഇന്ന്

തിരുവനന്തപുരം : ബിഎസ്‌എൻഎൽ/എംടിഎൻഎൽ പെൻഷൻകാർക്ക് വർഷങ്ങളായി ലഭിച്ചുകൊണ്ടിരിക്കുന്ന മെഡിക്കൽ അലവൻസ് നിർത്തലാക്കി. കഴിഞ്ഞ ദിവസംചേർന്ന ബിഎസ്‌എൻഎൽ ബോർഡ് യോഗത്തിലാണ് തീരുമാനം.
വ്യാഴാഴ്‌ച മുതൽ ഇത് പ്രാബല്യത്തിലായി. തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം ആരേംഭിക്കാൻ ഓൾ ഇന്ത്യ ബിഎസ്എൻഎൽ ഡിഒടി പെൻഷനേഴ്സ് അസോസിയേഷൻ തീരുമാനിച്ചു.
പെൻഷൻകാരുടെ ആരോഗ്യ ആവശ്യങ്ങൾക്കായി തുച്‌ഛമായ തുകയാണ് മാനേജ്‌മെന്റ് ചെലവാക്കുന്നത്. ഇത് ഇല്ലാതാക്കാനുമുള്ള നീക്കത്തിന്റെ മുന്നോടിയായാണ് മെഡിക്കൽ അലവൻസ് നിർത്തലാക്കൽ. പത്തുവർഷമായി പെൻഷൻ പരിഷ്‌കരണമോ ശമ്പളപരിഷ്‌കരണമോ നടത്താത്ത മാനേജ്മെന്റിന്റെ ഇൗ നടപടി മനുഷ്യത്വരഹിതമാണ്.
ആദ്യഘട്ടമായി വ്യാഴാഴ്‌ച ബിഎസ്‌എൻഎൽ ഓഫീസുകൾക്കുമുന്നിൽ പ്രതിഷേധ പ്രകടനം നടത്തും. ഏഴിന് ബാഡ്ജ് ധരിച്ച് പ്രതിഷേധിക്കും. കേരളത്തിൽ ബിഎസ്‌എൻഎൽ മേഖലയിലെ അഞ്ച് സംഘടനകൾ യോജിച്ചാണ് പ്രക്ഷോഭമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എൻ ഗുരുപ്രസാദും സെക്രട്ടറി കെ മോഹനനും അറിയിച്ചു.









0 comments