വാഗമണ്ണിൽ വിനോദസഞ്ചാരികൾക്കുനേരെ അക്രമം; ഭിന്നശേഷിക്കാരിയായ യുവതിക്കും മർദനം

പ്രതീകാത്മക ചിത്രം
വാഗമൺ: സംസ്ഥാനത്തെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണിൽ സഞ്ചാരികൾക്കുനേരെ ക്രൂരമായ അക്രമം. വാഗമണ്ണിൽ ഈരാറ്റുപേട്ട സ്വദേശികളായ കുടുംബത്തെ ഒരുസംഘം ആളുകൾ മർദിച്ചു. ഒപ്പമുണ്ടായിരുന്ന ഭിന്നശേഷിക്കാരിയായ സഹോദരിയെയും അക്രമികൾ ഉപദ്രവിച്ചു.
ഈരാറ്റുപേട്ട നടക്കൽ സ്വദേശി സാദിഖിനും കുടുംബത്തിനുനേരെയാണ് അക്രമമുണ്ടായത്. കഴിഞ്ഞ മാസം 24-നായിരുന്നു സംഭവം. പ്രതികൾ കുടുംബത്തെ വളഞ്ഞിട്ട് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ വാഗമൺ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അതേസമയം കഴിഞ്ഞ മാസം പത്തിന് മൂന്നാറിലെത്തിയ വർക്കല സ്വദേശികളായ വിനോദസഞ്ചാര സംഘത്തെയും പ്രദേശവാസികളായ ഒരുസംഘം ക്രൂരമായി മർദിച്ചിരുന്നു. ബസ് പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് വലിയ അക്രമത്തിൽ കലാശിച്ചത്. സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടെ അക്രമിസംഘം മർദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.










0 comments