ad
Deshabhimani

കൊല്ലത്ത് വയോധികന് യുവാക്കളുടെ ക്രൂരമർദനം

Old Man attacked

ആക്രമണത്തില്‍ പരിക്കേറ്റ മുരളീധരന്‍, മര്‍ദത്തിന്‍റെ സിസിടിവി ദൃശ്യം

വെബ് ഡെസ്ക്

Published on Sep 25, 2026, 07:07 AM | 1 min read

കൊല്ലം: കൊല്ലത്ത് വയോധികനെ യുവാക്കൾ ക്രൂരമായി മർദിച്ചു. 63 കാരനായ ചാത്തനാംകുളം സ്വദേശി മുരളീധരനാണ് മർദനമേറ്റത്. ചൊവ്വ രാത്രിയായിരുന്നു സംഭവം. പ്രദേശത്തെ ചായക്കടയിലെ ജീവനക്കാരനായ മുരളീധരൻ കടയടച്ച് മടങ്ങുമ്പോഴായിരുന്നു യുവാക്കളുടെ മർദനം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. മുരളീധരനെ രണ്ട് യുവാക്കൾ ചേർന്നാണ് ആക്രമിച്ചത്. മർദനത്തിൽ തലയ്ക്ക് ​പരിക്കേറ്റ വയോധികനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


കട അടച്ച് മടങ്ങുമ്പോൾ ഒരു യുവാവുമായി മുരളീധരൻ തർക്കത്തിലായി. ശേഷം കടയിലേയ്ക്ക് തന്നെ മുരളീധരൻ മടങ്ങി പോകുകയും ചെയ്തു. എന്നാൽ പിന്തുടർന്ന് എത്തിയ യുവാവ് മുരളീധരനെ ആക്രമിച്ചു. പിന്നാലെ മറ്റൊരു യുവാവും കൂടിയെത്തി രണ്ടുപേരും ചേർന്ന് വയോധികനെ ക്രൂരമായി മർദിക്കുകയായിരുന്നു. ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് മുരളീധരനെ രക്ഷപ്പെടുത്തിയത്. ആക്രമണത്തിന് കാരണമെന്തെന്ന് വ്യക്തമല്ല.


പ്രദേശത്ത് അടുത്തിടെയായി സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പറയുന്നു. സംഭവത്തിൽ ചായക്കട ഉടമ നൗഷാദ കുണ്ടറ പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. അതേസമയം, ഇതുവരെയും പ്രതികളെ പിടികൂടിയിട്ടില്ല. അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home