ad
Deshabhimani

print edition അളിയൻ നിയമനം; ബന്ധുനിയമനത്തെ ന്യായീകരിച്ച്‌ മന്ത്രി അനിൽകുമാറും

sunny.

സണ്ണി ജോസഫ്, അനില്‍ കുമാര്‍

വെബ് ഡെസ്ക്

Published on Jun 09, 2026, 12:01 AM | 1 min read

മലപ്പുറം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണൽ സ്‌റ്റാഫിൽ സഹോദരി ഭർത്താവ്‌ ബെന്നി തോമസിന്റെ നിയമനത്തെ ന്യായീകരിച്ച്‌ റവന്യു മന്ത്രി എ പി അനിൽകുമാർ. ന്യായീകരിക്കാനില്ലെന്ന ആമുഖത്തോടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. ബെന്നി തോമസ്‌ ചെറുപ്പം മുതൽ കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്നു. പഞ്ചായത്ത്‌ അംഗമായി മത്സരിച്ച്‌ വിജയിച്ചു. തുടർന്ന്‌ പഞ്ചായത്ത്‌ പ്രസിഡന്റുമായി. കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറിയാണ്‌.


മന്ത്രി സണ്ണി ജോസഫിന്റെ താൽപ്പര്യപ്രകാരമല്ല, ക ണ്ണൂർ ഡിസിസിയുടെ തീരുമാനപ്രകാരമാണ്‌ പേഴ്‌സണൽ സ്‌റ്റാഫിൽ അഡീഷണൽ പ്രൈവറ്റ്‌ സെക്രട്ടറിയായി നിയമിച്ചത്‌. നിയമനത്തിനെതിരെ വ്യത്യസ്ഥമായ അഭിപ്രായങ്ങൾ ഉയർന്നപ്പോഴാണ്‌ അർഹതയുണ്ടായിട്ടും ബെന്നി തോമസ്‌ രാജിവയ്‌ക്കാൻ ത യ്യാറായതെന്ന്‌ മന്ത്രി പറഞ്ഞു. മലപ്പുറം പ്രസ്‌ ക്ലബ്ബിൽ നടന്ന മീറ്റ്‌ ദി മിനിസ്‌റ്റർ പരിപാടിയിൽ ചോദ്യങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു മന്ത്രി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home