ad
Deshabhimani

സ്‌ത്രീസുരക്ഷ ; പ്രതിപക്ഷത്തിനും മാധ്യമങ്ങൾക്കും 
സങ്കുചിത രാഷ്‌ട്രീയം: ബൃന്ദ കാരാട്ട്‌

brinda karat
വെബ് ഡെസ്ക്

Published on Jan 15, 2025, 01:35 AM | 1 min read


കോഴിക്കോട്‌

സ്‌ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതിപക്ഷവും മാധ്യമങ്ങളും സങ്കുചിത രാഷ്‌ട്രീയത്തോടെയാണ്‌ പ്രവർത്തിക്കുന്നതെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌ പറഞ്ഞു. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി ഓഫീസായ ക്യാപ്‌റ്റൻ ലക്ഷ്‌മി സ്‌മാരക മന്ദിരം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ.


സിബിഐ കുറ്റപത്രം സമർപ്പിച്ച വാളയാർ കേസിൽ പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും ഈ സമീപനം വ്യക്തമാണ്‌. എതിർഭാഗത്തുള്ളവരുടെ ജാതിയോ മതമോ പദവിയോ നോക്കാതെ അതിജീവിതകൾക്ക്‌ നീതി ലഭ്യമാക്കാനാണ്‌ എൽഡിഎഫ്‌ സർക്കാർ പ്രവർത്തിച്ചത്‌. എന്നാൽ, നീതിക്കുവേണ്ടി നിലകൊള്ളുന്നതിന്‌ പകരം സങ്കുചിത രാഷ്‌ട്രീയ ലക്ഷ്യത്തോടെയാണ്‌ പ്രതിപക്ഷം പ്രവർത്തിച്ചത്‌. നീതിക്കായുള്ള പോരാട്ടത്തെ കാണാതെ രാഷ്‌ട്രീയ താൽപ്പര്യത്തോടെയാണ്‌ മാധ്യമങ്ങൾ വാർത്തയെയും സമീപിച്ചത്‌.


പീഡനക്കേസുകളിലെ പ്രതികൾക്ക്‌ സുപ്രീം കോടതിയിൽനിന്ന്‌ ജാമ്യം ലഭിക്കുന്നകാലത്ത്‌ സ്‌ത്രീ സുരക്ഷ‌ക്കായുള്ള പോരാട്ടവും ഇടപെടലും ശക്തിപ്പെടുത്തേണ്ടതുണ്ട്‌. ഗാർഹിക ജോലിക്ക്‌ സ്‌ത്രീക്ക്‌ വേതനവും ആണിനും പെണ്ണിനും തുല്യ ഉത്തരവാദിത്വവും ഉറപ്പാക്കുന്ന രീതിയിൽ സംസ്‌കാരം രൂപപ്പെടണമെന്നും ബൃന്ദ പറഞ്ഞു. മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം കെ കെ ലതിക അധ്യക്ഷയായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home