വോട്ട് പിടിക്കാൻ കോഴ വാഗ്‌ദാനം: പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടി കലക്‌ടർ

മുസ്ലീംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി പി ബാവ
മലപ്പുറം: യുഡിഎഫ് സ്ഥാനാർഥിക്ക് വിജയം ഉറപ്പാക്കിയാൽ 15 ദിവസത്തെ വിദേശയാത്ര വാഗ്‌ദാനം ചെയ്‌ത സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടിയതായി ജില്ലാല വരണാധികാരികൂടിയായ കലക്ടർ ഡോ. വിനയ് ഗോയൽ അറിയിച്ചു. മുസ്ലീംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി പി ബാവയാണ് തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ച് വാഗ്‌ദാനം നൽകിയത്.
കഴിഞ്ഞ ദിവസം മംഗലത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷനിലാണ് ലീഗ് നേതാവ് വിവാദ പ്രസംഗം നടത്തിയത്. എൽഡിഎഫ് സ്ഥാനാർഥി കെ ടി ജലീൽ മത്സരിക്കുന്ന മണ്ഡലത്തിൽ യുഡിഎഫിലെ വി എസ് ജോയിയാണ് മത്സരിക്കുന്നത്. യുഡിഎഫിന് ലീഡ് നൽകുന്ന യുഡിഎഫ് മണ്ഡലം കമ്മിറ്റിക്കും ബൂത്ത് കമ്മിറ്റിക്കുമാണ് മുസ്‌ലിം15 ദിവസത്തെ വിദേശയാത്ര ഓഫർ ചെയ്‌തത്. തുടൾച്ചയായി കെ ടി ജലീൽ ജയിച്ചുവരുന്ന മണ്ഡലത്തിൽ യുഡിഎഫിന് തോൽവി ഉറപ്പായതോടെയാണ് പുതിയ പ്രഖ്യാപനവുമായി ലീഗ് നേതാവ് രംഗത്ത് വന്നത്.










0 comments