ad
Deshabhimani

പൊലീസുകാരന്റെ വീടിന്‌ ബോംബേറ്: 2 ആർഎസ്എസുകാർ പിടിയിൽ

kannur RSS Workers.jpg

രാഹുൽ, ജിതിൻ

വെബ് ഡെസ്ക്

Published on Mar 24, 2026, 07:40 PM | 1 min read

കൂത്തുപറമ്പ്: ചെറുവാഞ്ചേരിയിൽ പൊലീസുകാരന്റെ വീടിന് ബോംബെറിഞ്ഞ കേസിൽ രണ്ട്‌ ആർഎസ്‌എസുകാർ അറസ്‌റ്റിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ കോളയാട് സ്വദേശി കെ രാഹുൽ (31) കാക്കയങ്ങാട് മുഴക്കുന്ന് സ്വദേശി പി ജിതിൻ (30) എന്നിവരെയാണ് കണ്ണവം പൊലീസ് അറസ്റ്റുചെയ്തത്. രാഹുൽ എസ്ഡിപിഐ പ്രവർത്തകൻ സലാഹുദ്ദീനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്‌.


കഴിഞ്ഞ ബുധനാഴ്ച അർധരാത്രിയിലാണ്‌ കണ്ണവം സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ പൂവത്തൂരിലെ യു പി അർജുന്റെ വീടിന് ബോംബെറിഞ്ഞത്. ഉഗ്രശേഷിയുള്ള ബോംബാണെങ്കിലും പൊട്ടിയില്ല. മുഖംമൂടി ധരിച്ച്, നമ്പർപ്ലേറ്റ് മറച്ച ബൈക്കിലാണ്‌ പ്രതികൾ എത്തിയത്‌. സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.


കൂത്തുപറമ്പ് അസി. പൊലീസ് കമീഷണർ സിബി ടോം, കണ്ണവം ഇൻസ്‌പെക്ടർ സുമിത്ത്കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. പൊട്ടാത്ത ബോംബ് നിർവീര്യമാക്കുമ്പോൾ ഉഗ്രസ്ഫോടനം നടന്നിരുന്നു. ചോദ്യം ചെയ്യലിനുശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home