ad
Deshabhimani

തിരുവനന്തപുരത്ത് മാസം തികയാതെ പിറന്ന കുഞ്ഞിന്റെ മൃതദേഹം ബാഗില്‍

newborn

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Apr 02, 2026, 10:00 AM | 1 min read

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിന് സമീപം മാസം തികയാതെ പിറന്ന കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ബാ​ഗിനുള്ളിൽ ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മെഡിക്കൽ കോളേജിലെ പാർക്കിങ്ങ് ​ഗ്രൗണ്ടിലാണ് സംഭവം. സുരക്ഷാ ജീവനക്കാരാണ് മൃതദേഹം കണ്ടത്.


വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. മെഡിക്കൽ കോളേജിലെ മൾട്ടി സ്പെഷ്യാലിറ്റി വാർഡിനോട് ചേർന്നുള്ള സ്ഥലത്താണ് ബാ​ഗ് കണ്ടെത്തിയത്. ചികിത്സ തേടിയെത്തിയവരാണ് കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിച്ചതെന്നാണ് പ്രാഥമിക നി​ഗമനം. നിലവിൽ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home