ad
Deshabhimani

കൊച്ചിയിൽ റെയിൽവേ ട്രാക്കിൽ മൃതദേഹം; ആളെ തിരിച്ചറിഞ്ഞിട്ടില്ല

death

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on May 31, 2026, 08:18 AM | 1 min read

കൊച്ചി: കൊച്ചിയിൽ റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ടെത്തി. പുരിഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് പുലർച്ചെ അഞ്ചോടെയാണ് ആലുവ പുളിഞ്ചോട് മെട്രോ സ്റ്റേഷന് സമീപം റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ടെത്തിയത്. ആലുവ പൊലീസ് സ്ഥലത്തെത്തി ഇൻക്വെസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹവും മൃതദേഹം കണ്ടെത്തിയ പരിസരവും പൊലീസ് വിശദമായി പരിശോധിച്ചിട്ടും ആളെ തിരിച്ചറിയാനുള്ള രേഖകളൊന്നും ലഭ്യമായിട്ടില്ല. പരിശോധന പൂർത്തിയാക്കി മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home