ad
Deshabhimani

കാസർകോട് കടലിൽ കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി

ksd misng sea.

അങ്കിത്, അപ്പു

വെബ് ഡെസ്ക്

Published on Jun 15, 2026, 02:56 PM | 1 min read

ഉദുമ : പള്ളിക്കര കല്ലിങ്കലിൽ കടലിൽ കുളിക്കാനിറങ്ങി കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി. കോട്ടയം ചങ്ങനാശേരി സ്വദേശികളെയാണ് ഇന്നലെ കാണാതായത്. ചീരംചിറ വാഴപ്പള്ളിയിലെ ബാലുവിൻ്റെ മകൻ അങ്കിത് (20), ചിങ്ങവനം പാത്താമുട്ടത്തെ എബ്രഹാമിൻ്റെ മകൻ അപ്പു ടി എബ്രഹാം എന്നിവരുടെ മൃതദേഹമാണ് തിങ്കളാഴ്ച ഉച്ചയോടെ കണ്ടെത്തിയത്.


ഞായറാഴ്ച വൈകിട്ടാണ് നാലു പേരടങ്ങുന്ന സംഘം ബേക്കൽ ബീച്ച് സന്ദർശിക്കാനെത്തിയത്. ശേഷം പള്ളിക്കര റെഡ് മൂൺ ബീച്ചിന് ഒരു കിലോമീറ്റർ തെക്ക് കടലിൽ കുളിക്കാനിറങ്ങുകയായിരുന്നു. രണ്ടുപേരും ഏറെ നേരം കഴിഞ്ഞും തിരിച്ചുവരാത്തതിനേ തുടർന്ന് കൂടയുണ്ടായിരുന്ന സുഹൃത്തുക്കളായ അലൻ സോണി, അലൻ ദേവസ്യ എന്നിവർ ബീച്ചിൽ ജോലിയുണ്ടായ ലൈഫ് ഗാർഡിനെ വിവരം അറിയിക്കുകയായിരുന്നു. ബേക്കൽ കോസ്റ്റ് പൊലീസും നാട്ടുകാരും തെരച്ചിൽ തുടർന്നു.


പിന്നീട് ബേക്കൽ പൊലീസും തളങ്കര തീരദേശ പൊലീസും ചേർന്ന് തിങ്കളാഴ്ച രാവിലെ മുതൽ തെരച്ചിൽ ഊർജിതമാക്കുകയായിരുന്നു. അപ്പുവിന്റെ മൃതദേഹം രാവിലെ 12ന് ചിത്താരി പുഴയിൽ നിന്നും അങ്കിത്തിൻ്റെ മൃതദേഹം 1.30 ഓടെ മട്ടുന്തല അഴിമുഖത്തനിന്നുമാണ് കണ്ടെത്തിയത്. മൃതദേഹങ്ങൾ ആശുപത്രിയിലക്ക് മാറ്റി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home