ad
Deshabhimani

കണ്ണൂർ നീർക്കടവ് തീരത്ത് നീലതിമിംഗലം ചത്തടിഞ്ഞു

വെബ് ഡെസ്ക്

Published on Oct 23, 2025, 12:39 PM | 1 min read| Watch Time : 1m 29s

അഴീക്കോട്: കണ്ണൂർ പയ്യാമ്പലം തീരത്തിനോട് ചേർന്ന് നീർക്കടവിൽ നീല തിമിംഗലം ചത്തടിഞ്ഞു. വ്യാഴം രാവിലെ പ്രഭാത സവാരിക്ക് എത്തിയവരാണ് തിമിംഗലം ചത്തടിഞ്ഞത് കണ്ടത്. ജഡം അഴുകിയ നിലയിലായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.


അഴുകിയ നിലയിലായതിനാൽ പ്രദേശത്ത് ദുർഗന്ധം വമിക്കുന്നുണ്ട്. ജില്ലാ വെറ്റിനറി സർജൻ സ്ഥലത്തെത്തി പോസ്റ്റു മാർട്ടം നടപടികൾ ആരംഭിച്ചു. അഴീക്കൽ കോസ്റ്റൽ പൊലീസും സ്ഥലത്തെത്തി. 2022 ൽ അഴീക്കോട് ചാൽ ബീച്ചിലും നീല തിമിംഗലം ചത്തടിഞ്ഞിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home