print edition ബിഎൽഒ വീടുകയറുന്നതിനിടെ കുഴഞ്ഞുവീണു

വെള്ളരിക്കുണ്ട് (കാസർകോട്)
വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധയ്ക്കുള്ള എന്യൂമറേഷൻഫോം വീടുകയറി വിതരണം ചെയ്യുന്നതിനിടെ ബിഎൽഒ കുഴഞ്ഞുവീണു. കാഞ്ഞങ്ങാട് മണ്ഡലത്തിലെ മൈക്കയം 124–ാം നമ്പർ ബൂത്ത് ലെവൽ ഓഫീസർ കൊന്നക്കാട് വള്ളിക്കൊച്ചിയിലെ എൻ ശ്രീജ (45)യാണ് തളർന്നുവീണത്.
ബളാൽ പഞ്ചായത്തിലെ മൈക്കയം അങ്കണവാടി അധ്യാ പികയാണ്. തിങ്കൾ രാവിലെ വീടുകൾ കയറുന്പോൾ ദേഹാസ്വാസ്ഥ്യമുണ്ടായി കുഴഞ്ഞുവീഴുകയായിരുന്നു. കൊന്നക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. ബൂത്തിൽ 1,120 വോട്ടർമാരാണുള്ളത്. ഇതിൽ 230 വോട്ടർമാർക്കുള്ള ഫോറമാണ് വിതരണം ചെയ്യാൻ ബാക്കി ഉണ്ടായിരുന്നത്. മലയോര പ്രദേശമായതിനാൽ കുന്നും മലകളും കയറി ഏറെ പ്രയാസപ്പെട്ടാണ് ജീവനക്കാർ ഫോം വിതരണം ചെയ്യുന്നത്.










0 comments