കാഴ്ചപരിമിത വനിതകൾക്കായുള്ള ക്രിക്കറ്റ് സീരീസ്: ആദ്യ മത്സരത്തിൽ കേരളത്തിന് ജയം

കൊച്ചി: കൊച്ചിയിൽ നടക്കുന്ന കാഴ്ചപരിമിത വനിതകൾക്കായുള്ള പെട്രോനെറ്റ് ഇൻഫിനിറ്റി ക്രിക്കറ്റ് സീരീസിൽ കേരളത്തിന് വിജയതുടക്കം. ശനിയാഴ്‌ച എട്ട് വിക്കറ്റിന് തമിഴ്നാടിനെ പരാജയപ്പെടുത്തി. പുറത്താകാതെ 37 പന്തിൽ 86 റൺസ് നേടി കേരളത്തിന്റെ വിജയശിൽപ്പിയായ കെ ജംഷീല മത്സരത്തിലെ താരമായി.
മറ്റൊരു മത്സരത്തിൽ കർണാടക ആന്ധ്രപ്രദേശിനെ എട്ട് വിക്കറ്റിനു പരാജയപ്പെടുത്തി. കർണാടകയുടെ സുനിതയാണ് കളിയിലെ താരം. ആലുവ കീഴ്‌മാട് ബ്ലൈൻഡ് സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന കാഴ്ചപരിമിത വനിതകൾക്കായി പെട്രോനെറ്റ് ഇൻഫിനിറ്റി ക്രിക്കറ്റ് സീരീസ് 2025ൽ കേരളം, കർണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നീ നാലു ടീമുകളാണ് പങ്കെടുക്കുന്നത്.
പെട്രോനെറ്റ് എൽഎൻജി ലിമിറ്റഡ് കൊച്ചി പ്ലാന്റ് ഹെഡ് ഉപിന്ദർ കുമാർ ഉദ്ഘാടനം ചെയ്തു. പെട്രോനെറ്റ് എൽ എൻ ജി ലിമിറ്റഡ് ജിഎം ദേബജ്യോതി സത്പതി, സിഎസ്ആർ ഹെഡ് ആശിഷ് ഗുപ്ത, ലോക ബ്ലൈൻഡ് ക്രിക്കറ്റ് കൗസിൽ സെക്രട്ടറി ജനറൽ രജനീഷ് ഹെൻറി, സിഎബികെ എക്സിക്യൂട്ടീവ് മെമ്പർമാരായ പി സന്തോഷ്, തോമസ് എബ്രഹാം എന്നിവർ സംസാരിച്ചു. സീരീസ് മാർച്ച് മൂന്ന് വരെ തുടരും.









0 comments