ad
Deshabhimani

പീഡനദൃശ്യങ്ങൾ കാട്ടി വീണ്ടും ബലാത്സംഗം; പ്രതികൾ റിമാൻഡിൽ

Blackmailed RAPE CASE.jpg
വെബ് ഡെസ്ക്

Published on Jun 23, 2026, 09:21 PM | 1 min read

കൊച്ചി: പീഡനദൃശ്യങ്ങൾ കാട്ടി യുവതിയെ വീണ്ടും ബലാത്സംഗംചെയ്‌ത സംഭവത്തിൽ പ്രതികൾ റിമാൻഡിൽ. കുപ്രസിദ്ധ ഗുണ്ട മട്ടാഞ്ചേരി പുതിയറോഡ് കൊച്ചുപറമ്പിൽ അട്ടാണി അനീഷ് (43), കൂട്ടാളി കൊല്ലം മയ്യനാട് സ്വദേശി ഫിറോസ്ഖാൻ (23) എന്നിവരാണ് റിമാൻഡിലായത്‌.

അട്ടാണി അനീഷാണ്‌ യുവതിയെ മൂന്നുമാസംമുമ്പ് മട്ടാഞ്ചേരിയിലെ വീട്ടിൽ എത്തിച്ച്‌ ആദ്യം പീഡിപ്പിച്ചത്‌. പീഡനദൃശ്യങ്ങൾ ഫിറോസ്‌ഖാന്‌ കൈമാറുകയും ചെയ്‌തു. കഴിഞ്ഞ ഞായറാഴ്‌ച കലൂർ ജെഎൽഎൻ സ്‌റ്റേഡിയത്തിനുസമീപം യുവതി ചായ കുടിക്കാനെത്തിയപ്പോൾ ഇ‍ൗ ദൃശ്യങ്ങൾ കാണിച്ച്‌ ഫിറോസ്‌ഖാൻ യുവതിയെ ഭീഷണിപ്പെടുത്തി എസ്‌ആർഎം റോഡിലെ ലോഡ്‌ജിൽ എത്തിച്ച്‌ എംഡിഎംഎ കുത്തിവച്ച്‌ പീഡിപ്പിച്ചു. 22ന് പുലർച്ചെ ലോഡ്‌ജ്‌ മുറിയിൽനിന്ന്‌ രക്ഷപ്പെട്ട യുവതി, പരിചയക്കാരനായ സെക്യൂരിറ്റി ജീവനക്കാരനെ വിവരം അറിയിച്ചു. തുടർന്ന് ഇയാൾ യുവതിയെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർ അറിയിച്ചപ്രകാരം എറണാകുളം നോർത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ്‌ പ്രതികൾ പിടിയിലായത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home