ad
Deshabhimani

കറുത്ത പൊന്നാ..!; കള്ളൻ കൊണ്ടുപോയത് ഒന്നര ക്വിൻ്റൽ കുരുമുളക്

black pepper
വെബ് ഡെസ്ക്

Published on Sep 26, 2025, 03:30 PM | 1 min read

മാവുങ്കാൽ: കാസർകോട് മാവുങ്കാലിൽ കള്ളൻ കൊണ്ടുപോയത് ഒന്നര ക്വിൻ്റൽ കുരുമുളക്. മാവുങ്കാൽ പ്രവർത്തിക്കുന്ന ആര്യദുർഗ ട്രേഡേഴ്സിന്റെ ചുമർ കുത്തി തുരന്നാണ് കുരുമുളക് കവർന്നത്. നഷ്ടപ്പെട്ട കുരുമുളകിന് ഒരു ലക്ഷത്തോളം രൂപ വില വരും. ഇന്ന് രാവിലെയാണ് കവർച്ച വിവരം അറിയുന്നത്. ഹോസ്ദുർഗ് പൊലീസ് സ്ഥലത്തെ പരിശോധന നടത്തി.


ഷട്ടറിന്റെ പുട്ടു പൊളിക്കാൻ ശ്രമം നടത്തിയെങ്കിലും ഇത് വിജയിക്കാത്ത തുടർന്നാണ് ചുമർ തുരന്നതെന്ന് കരുതുന്നു. സമീപത്ത് നിന്നായി ചുമർ തുരക്കാൻ ഉപയോഗിച്ച പികാസ് പൊലീസ് കണ്ടെടുത്തു. സ്ഥാപന ഉടമ ഗുരുദത്ത് പൈയുടെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home