ad
Deshabhimani

ഗുരുദേവ പ്രതിമ തകർത്ത
ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

തകർക്കപ്പെട്ട ഗുരു പ്രതിമ

തകർക്കപ്പെട്ട ഗുരു പ്രതിമ

വെബ് ഡെസ്ക്

Published on Feb 15, 2026, 06:25 AM | 1 min read

​നേമം

പള്ളിച്ചലിൽ ഗുരുദേവ പ്രതിമ അടിച്ചുതകർത്ത ആർഎസ്എസ്– ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. കല്ലിയൂർ കല്ലുവിള പുത്തൻവീട്ടിൽ അഭിജിത്ത് (22) ആണ് പിടിയിലായത്. 1019–-ാം നമ്പർ എസ്എൻഡിപി ശാഖയിലെ പ്രതിമയാണ്‌ തകർത്തത്‌. ശനി വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. പതിവ്‌ പൂജകൾക്ക് ശേഷം പൂജാരി പുറത്തിറങ്ങിയ സമയത്തായിരുന്നു അതിക്രമം. ബഹളം കേട്ടെത്തിയ സമീപവാസികളാണ്‌ പ്രതിയെ പിടികൂടി പൊലീസിന്‌ കൈമാറിയത്‌.

മന്ദിരത്തിനുള്ളിൽ വച്ച് എസ്എൻഡിപി പതാക കത്തിക്കാൻ ശ്രമിച്ച പ്രതി നാട്ടുകാർക്ക്‌ നേരേ കത്തിയും വീശി. ഐ ബി സതീഷ് എംഎൽഎ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ എം എം ബഷീർ, എസ് കെ പ്രീജ, എസ്എൻഡിപി നേമം യൂണിയൻ സെക്രട്ടറി മേലാംങ്കോട് സുധാകരൻ, ഡയറക്ടർ ബോർഡ് അംഗം നടുക്കാട് ബാബുരാജ് എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home