print edition ബിജെപി പ്രഭാരി നിയമനം; സുരേന്ദ്രനെയും ജോർജ് കുര്യനെയും ഒതുക്കി

തിരുവനന്തപുരം : വിവിധ സംസ്ഥാനങ്ങളുടെ സംഘടനാ ചുമതലയിലേക്ക് ബിജെപി ദേശീയ നേതൃത്വം പ്രഭാരിമാരെ (സെക്രട്ടറി) പ്രഖ്യാപിച്ചപ്പോൾ കേരളത്തിലെ മുതിർന്ന നേതാക്കളെ ഒതുക്കി. ദേശീയ സെക്രട്ടറി കെ സുരേന്ദ്രനെ പുതുച്ചേരിയിലേക്കും മുൻ കേന്ദ്രമന്ത്രി ജോർജ് കുര്യനെ ലക്ഷദ്വീപിലേക്കുമാണ് നിയോഗിച്ചത്. എ കെ ആന്റണിയുടെ മകനും ദേശീയ സെക്രട്ടറിയുമായ അനിൽ കെ ആന്റണിക്ക് ഗോവയുടെ സഹ ചുമതല മാത്രം നൽകി.
കെ സുരേന്ദ്രന് കേരളത്തിൽ കൂടുതൽ ചുമതല നൽകുമെന്ന പ്രതീക്ഷ ഇല്ലാതായി. കേരളത്തിൽനിന്ന് ഒഴിവാക്കിയതിനുപിന്നിൽ സംസ്ഥാന ബിജെപി നേതൃത്വത്തിന് പങ്കുണ്ടെന്ന ആക്ഷേപം ശക്തമായി. ദീർഘകാലം കേരളത്തിന്റെ ചുമതല വഹിച്ചിരുന്ന പ്രകാശ് ജാവദേക്കറെ ഒഴിവാക്കി. തമിഴ്‌നാട് സ്വദേശി എം നാഗരാജയ്‌ക്കാണ് പുതിയ ചുമതല.
വി മുരളീധരനോടും കെ സുരേന്ദ്രനോടും അകൽച്ചയിലായിരുന്ന ജാവദേക്കറെ ഇടയ്‌ക്ക് കേരളത്തിൽനിന്നുമാറ്റി, തെലങ്കാനയുടെ ചുമതല നൽകിയിരുന്നു. പിന്നീട് തിരിച്ചുവന്നെങ്കിലും കാര്യമായ അവസരങ്ങൾ നൽകിയില്ല. ആന്ധ്രാപ്രദേശിന്റെ ചുമതലയിൽനിന്ന് വി മുരളീധരനെ ഒഴിവാക്കിയത് എംഎൽഎ ആയതുകൊണ്ടാണെന്നാണ് വിശദീകരണം.









0 comments