ad
Deshabhimani

print edition ബിജെപി നിയമസഭാ കക്ഷിനേതാവ്‌: ദേശീയസമിതിയും 
മുരളീധരനൊപ്പം

Rajeev Chandrasekhar V Muraleedharan

രാജീവ്‌ ചന്ദ്രശേഖർ, വി മുരളീധരന്‍

avatar
സ്വന്തം ലേഖകൻ

Published on May 18, 2026, 01:17 AM | 1 min read

തിരുവനന്തപുരം: ബിജെപി നിയമസഭാ കക്ഷിനേതാവായി വി മുരളീധരനെ ദേശീയ സമിതി തെരഞ്ഞെടുക്കും. 30 അംഗ ദേശീയസമിതിയിലുള്ള കേരളത്തിൽനിന്നുള്ള അംഗങ്ങളിൽ ഭൂരിഭാഗവും മുരളീധരന്‌ പിന്തുണയറിയിച്ചു. ഇതിനായി പ്രത്യേകയോഗം ചേരില്ല. വൈകാതെ പ്രഖ്യാപനമുണ്ടാകും.


രണ്ടുദിവസത്തെ കോർ കമ്മിറ്റിയോഗവും ഭാരവാഹിയോഗവും ചേർന്നെങ്കിലും രാജീവ്‌ ചന്ദ്രശേഖർ അവകാശവാദമുന്നയിച്ചതിനാൽ തീരുമാനം എടുക്കാത്തതിനാലാണ്‌ തീരുമാനം ദേശീയസമിതിക്ക്‌ വിട്ടത്‌.


മൂന്ന്‌ സീറ്റ്‌ ജയിച്ചത്‌ തന്റെ കഴിവാണെന്ന്‌ ഉന്നയിച്ചാണ്‌ രാജീവ്‌ ചന്ദ്രശേഖർ കക്ഷിനേതാവാകാൻ പരിശ്രമിച്ചത്‌. എന്നാൽ, കോർ കമ്മിറ്റിയിലടക്കം രാജീവിനെതിരെ വലിയ വിമർശം ഉയർന്നു. ഭാഷാപ്രാവീണ്യമില്ലാത്ത രാജീവ്‌ കക്ഷിനേതാവായാൽ വലിയ പാളിച്ച ഉണ്ടാകുമെന്നായിരുന്നു വിലയിരുത്തൽ. ഒരുപദവിയിൽ തുടരുന്നയാൾക്ക്‌ മറ്റൊരു പദവി നൽകേണ്ടെന്നും ആവശ്യവുമുയർന്നു. മുതിർന്ന നേതാക്കളും കെ സുരേന്ദ്രനും എം ടി രമേശുമടക്കമുള്ളവർക്കും ഇതേ അഭിപ്രായം മുന്നോട്ടുവച്ചു. ഇ‍ൗ തീരുമാനം കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ്‌ ജാവ്‌ദേക്കർ ദേശീയ സമിതി അധ്യക്ഷനെ അറിയിച്ചിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home