ad
Deshabhimani

പാറളത്ത് ബിജെപി വീണു; അവിശ്വാസപ്രമേയം പാസായി

BJP Fall
വെബ് ഡെസ്ക്

Published on Sep 10, 2026, 12:55 PM | 1 min read

തൃശൂർ: തൃശൂർ പാറളം പഞ്ചായത്ത് ഭരണത്തിൽനിന്ന് ബിജെപി പുറത്ത്. ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കും അഴിമതിക്കുമെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ എൽഡിഎഫ് പിന്തുണച്ചു.


ബിജെപിക്കും യുഡിഎഫിനും ആറ് അം​ഗങ്ങളും എൽഡിഎഫിന് അഞ്ച് അം​ഗങ്ങളുമാണുള്ളത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഒരു കോൺ​ഗ്രസ് അം​ഗത്തിന്റെ വോട്ട് അസാധുവായതോടെ ബിജെപി വിജയിക്കുകയായിരുന്നു. പിന്നീട് നറുക്കെടുപ്പിലൂടെ ബിജെപിക്ക് വൈസ് പ്രസിഡന്റ് സ്ഥാനവും ലഭിച്ചു. പിന്നീട് ആറ് മാസത്തിന് ശേഷം അവിശ്വാസപ്രമേയം കൊണ്ടുവരികയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home