ad
Deshabhimani

ബിജെപിയിൽ കടുത്ത ജാതി വിവേചനം; ദളിത് വിഭാഗക്കാരോടുള്ള അവ​ഗണന വേദനിപ്പിക്കുന്നുവെന്ന് ടി എൻ സരസു

Sarasu

ബിജെപി നേതാവ് ടി എൻ സരസു

വെബ് ഡെസ്ക്

Published on Mar 31, 2026, 09:20 AM | 1 min read

കൊച്ചി: ബിജെപിയിൽ കടുത്ത ജാതി വിവേചനം നേരിടുന്നുവെന്ന് ബിജെപി നേതാവ് ടി എൻ സരസു. ലോക്സഭാ തെരഞ്ഞെടുപ്പിലെ ആലത്തൂർ ബിജെപി സ്ഥാനാർഥിയായിരുന്നു സരസു. നിയമസഭാ തെരഞ്ഞെടുപ്പിൽ പരി​ഗണിക്കാത്തതിൽ വിഷമമുണ്ടെങ്കിലും പരാതികളില്ല, എന്നാൽ പ്രചാരണത്തിൽ നിന്നു പോലും മാറ്റി നിർത്തുന്നത് വേദനിപ്പിക്കുന്നുവെന്ന് സരസു പറയുന്നു.


ഗുരുവായൂരിലും കൊടുങ്ങല്ലൂരിലും പ്രചാരണത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യം അറിയിച്ചിട്ടും പാർട്ടി നേതൃത്വം വേണ്ട എന്ന നിർദേശമാണ് നൽകിയതെന്നും അവർ കൂട്ടിച്ചേർത്തു. പാര്‍ട്ടിക്കുള്ളിലെ ദളിത് വിഭാഗക്കാരോടുള്ള അവഗണന അങ്ങേയറ്റം വേദനിപ്പിക്കുന്ന ഒന്നാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്ര ശേഖറിന് ബിസിനസ് മൈൻഡ് മാത്രമാണെന്നും സരസു ചൂണ്ടിക്കാട്ടി.


വോട്ടിന് വേണ്ടിയാണ് താഴ്ന്ന ജാതിക്കാരെ ഉപയോ​ഗിക്കുന്നതെന്നും അവർ ആരോപിച്ചു. ഗുരുവായൂരില്‍ ഇത്തവണ അഡ്വ. ബി ഗോപാലകൃഷ്ണനും കൊടുങ്ങല്ലൂരില്‍ ട്വന്റി ട്വന്റിയുടെ ഡോ. വര്‍ഗീസ് ജോര്‍ജുമാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home