ad
Deshabhimani

print edition തെരഞ്ഞെടുപ്പ്‌ കമീഷനെ ബിജെപി ദുരുപയോഗിക്കുന്നു: ഇ പി ജയരാജൻ

ep jayarajan
വെബ് ഡെസ്ക്

Published on Mar 24, 2026, 12:00 AM | 1 min read

കൊച്ചി : നീതിപൂർവം പ്രവർത്തിക്കേണ്ട തെരഞ്ഞെടുപ്പ്‌ കമീഷൻ ഏതെങ്കിലും രാഷ്ട്രീയ പാർടിക്ക് കീഴടങ്ങരുതെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ. നിഷ്‌പക്ഷവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പ്‌ സംവിധാനത്തെ ദുരുപയോഗപ്പെടുത്താൻ ബിജെപി തെരഞ്ഞെടുപ്പ്‌ കമീഷനെ ഉപയോഗിക്കുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ പാർടികൾക്ക്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ അയച്ച കത്തിൽ ബിജെപിയുടെ സീൽ വന്നത്‌ സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തോട്‌ കൊച്ചി തോപ്പുംപടിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


തെരഞ്ഞെടുപ്പ് കമീഷനെ നിയമിക്കാനുള്ള അധികാരം പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവും സുപ്രീംകോടതി ചീഫ് ജസ്റ്റിസും ഉൾപ്പെട്ട മൂന്നംഗ സമിതിക്കായിരുന്നു. ബിജെപി സർക്കാർ ഇതിന്‌ മാറ്റംവരുത്തി. ഭരിക്കുന്ന പാർടിക്ക്‌ നിശ്ചയിക്കാൻ കഴിയുന്ന സംവിധാനമാക്കി തെരഞ്ഞെടുപ്പ്‌ കമീഷനെ മാറ്റി. വലിയ പരാതികൾ ഉയർന്നുവരുന്ന സാഹചര്യത്തിൽ, സ്ഥാനത്തിന്റെ മഹത്വം മനസ്സിലാക്കി തെരഞ്ഞെടുപ്പ്‌ കമീഷൻ ഉയർന്നു പ്രവർത്തിക്കണമെന്ന്‌ ഇ പി ജയരാജൻ പറഞ്ഞു



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home