ad
Deshabhimani

അൽപ്പം പൗരബോധം?; ഡൽഹി ട്രെയിൻ യാത്രയിൽ ബിജെപി കൗൺസിലർമാരുടെ ദീനദയാൽ സ്മൃതി ദിനാചരണം

bjp
വെബ് ഡെസ്ക്

Published on Feb 13, 2026, 06:46 PM | 1 min read

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുക്കാൻ ജനപ്രതിനിധികൾ ട്രെയിനിൽ നടത്തിയ സ്മൃതി ദിനാചരണത്തിനെതിരെ വ്യാപക വിമർശനം. ആർഎസ്എസ് നേതാവും ഭാരതീയ ജനസംഘം സ്ഥാപകനുമായ ദീനദയാൽ ഉപാ​ദ്ധ്യായ സ്മൃതി ദിനം ആചരിക്കുന്ന വീ‍ഡിയോ ബിജെപി സമൂഹ മാധ്യമത്തിൽ പങ്കുവെച്ചു. എ സി ​കോച്ചിനുള്ളിൽ ദീനദയാലിന്റെ ചിത്രം വെച്ച് പുഷ്പങ്ങളർപ്പിച്ചായിരുന്നു ​ജനപ്രതിനിധികളുടെ സ്മൃതി ദിനാചരണം.



ചിത്രത്തിൽ പൂക്കൾ വാരി വിതറുന്നതോടൊപ്പം ഭാരത് മാതാ കീ ജയ് വിളികളും വീ‍ഡിയോയിൽ കേൾക്കാം. ട്രെയിനിൽ പാലിക്കേണ്ട മിനിമം പൗരബോധം ജനപ്രതിനിധികൾ പോലും പാലിക്കുന്നില്ല. തിങ്കളാഴ്ച തിരുവനന്തപുരത്തു നിന്നും പുറപ്പെട്ട്, ബുധനാഴ്ച ഡൽഹിയിലെത്തിയ മേയർ വി വി രാജേഷും കൗൺസിലർമാരും ഉൾപ്പെടുന്ന ജനപ്രതിനിധി സംഘം, കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ വിരുന്നിൽ പ​ങ്കെടുത്തിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home