ad
Deshabhimani

ബി ജെ പി ബന്ധം: കൊടുങ്ങല്ലൂർ എടവിലങ്ങിൽ കോൺഗ്രസ് പുകയുന്നു

bjp flag
വെബ് ഡെസ്ക്

Published on Jul 13, 2025, 03:06 PM | 1 min read

കൊടുങ്ങല്ലൂർ: എടവിലങ്ങിൽ കോൺഗ്രസ് പുകയുന്നു.നേതാക്കളുംപ്രവർത്തകരുമടക്കമുള്ളവർ കോൺഗ്രസ് വിട്ടതോടെയാണ്കൂട്ട കുഴപ്പംഉടലെടുത്തത്. പാർട്ടി വിട്ടവർ ബൂത്ത് തലം മുതൽ പുതിയ സംഘടനാ കമ്മറ്റികൾ രൂപീകരിക്കാനുള്ള പ്രവർത്തനവും ആരംഭിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ വർഗീയതക്കെതിരെ ശക്തമായ നിലപാടെടുക്കുന്നവരെ പിന്തുണക്കുമെന്ന് രാജിവച്ച നേതാക്കൾ പ്രഖ്യാപിച്ചു. ഇതോടെ ഇവർക്കെതിരായ പ്രചാരണത്തിന് നേതൃത്വം കമ്മറ്റികൾ വിളിച്ചു ചേർക്കാനുള്ള തീരുമാനമെടുത്തു.

പരസ്പരം തെരുവിൽഏറ്റുമുട്ടാനുളസാധ്യതയാണുള്ളതെന്ന് രാജി വച്ച നേതാക്കളിലൊരാൾ പറഞ്ഞു. പുതിയ മണ്ഡലം പ്രസിഡണ്ട് സ്ഥാനമേറ്റത്. സംഘർഷാവസ്ഥയിലായിരുന്നു. പിന്നീട് പോലീസ് കാവലിലാണ് പ്രസിഡണ്ട് സ്ഥാനമേറ്റത്. പുതിയ പ്രസിഡണ്ട്ബിജെപിയുമായിചങ്ങാത്തത്തിലാണെന്നുംബന്ധുക്കളായബി ജെ പി അനുഭാവികളെ കോൺഗ്രസ് യോഗങ്ങളിൽ പങ്കെടുപ്പിച്ചാണ് ഇയാൾ നേതാകളുടെ മുന്നിൽ പിടിച്ചു നിൽക്കുന്നതെന്നും രാജിവച്ച ബ്ലോക്ക് വൈ: പ്രസിഡണ്ട് എം ജി അനിൽകുമാർ പറഞ്ഞു.

നേതൃത്യത്തിന്റെ ധിക്കാരപരമായ നടപടികളിൽ പ്രതിഷേധിച്ച് എറിയാട് ബ്ലോക്ക് കോൺഗ്രസ് വൈ പ്രസിഡണ്ടുമാരായ എം ജി അനിൽകുമാർ , വി എം ബൈജു , ബ്ലാക്ക് ജനറൽ സെക്രട്ടറി ബഷീർ കൊല്ലക്കു വീട്ടിൽ, എന്നിവരാണ് രാജിവച്ചത്.ഒപ്പം നൂറോളം പ്രവർത്തകര്യംഎടവിലങ്ങ് മണ്ഡലത്തിൽ കോൺഗ്രസ് ബന്ധമുപേക്ഷിച്ചു

ബെന്നിബെഹനാൻഎംപിഅടക്കമുള്ളവർപങ്കെടുത്ത്സമവായ ചർച്ച നടത്തിയെങ്കിലും സംഘർഷത്തിലാണ് കലാശിച്ചത്.

.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home