സിപിഐ എമ്മിനെ പിന്തുണച്ചു; ഭിന്നശേഷിക്കാരനെ മർദിച്ച് ബിജെപി പ്രവർത്തകർ

മർദനമേറ്റ സുനീഷ്
തിരുവനന്തപുരം: ഭിന്നശേഷിക്കാരനെ ബിജെപി പ്രവർത്തകർ മർദിച്ചതായി പരാതി. നഗരൂർ സ്വദേശി സുനീഷാണ് മർദനത്തിന് ഇരയായത്. മർദനത്തിന് പുറമെ കൊല്ലുമെന്ന ഭീഷണി ഉയർത്തിയതായും സുനീഷിന് പറഞ്ഞു. തെരഞ്ഞെടുപ്പിൽ സിപിഐ എമ്മിന് വേണ്ടി പ്രചരണത്തിന് ഇറങ്ങിയതാണ് ബിജെപി പ്രവർത്തകരെ ചൊടിപ്പിച്ചതെന്നും സുനീഷ് കൂട്ടിച്ചേർത്തു.
സംഭവത്തിൽ നഗരൂർ പൊലീസിനും ആറ്റിങ്ങൽ ഡിവൈഎസ്പിയ്ക്കും സുനീഷ് പരാതി നൽകി. ബിജെപി പ്രവർത്തകരും പൊയ്കവിള സ്വദേശികളുമായ അതുൽ ദാസ്, ബിനു എന്നിവർക്കെതിരെയാണ് പരാതി.
ഏപ്രിൽ മാസം 19 ന് ജോലി കഴിഞ്ഞ് മടങ്ങവേ കമ്പി ഉപയോഗിച്ചായിരുന്നു ആക്രമണം. മർദനത്തിന്റെ കാര്യം മറ്റാരോടെങ്കിലും വെളിപ്പെടുത്തിയാൽ വീട്ടിൽ കയറി വെട്ടിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും സുനീഷിന്റെ പരാതിയിൽ പറയുന്നു.










0 comments