ad
Deshabhimani

ബിജെപി അക്കൗണ്ട് തുറന്നത് യുഡിഎഫ് ഡീലിൽ

print edition നേമത്ത് എൽഡിഎഫ് പൂട്ടിച്ചു

bjp account
വെബ് ഡെസ്ക്

Published on Mar 28, 2026, 01:57 AM | 1 min read

തിരുവനന്തപുരം: യുഡിഎഫ്‌ കെട്ടിവച്ച കാശ്‌ നഷ്ടപ്പെടുത്തിയാണ്‌ 2016ൽ നിയമസഭയിൽ ബിജെപിക്ക്‌ അക്ക‍ൗണ്ട്‌ തുറന്നുകൊടുത്തത്‌. അന്ന്‌ എൽഡിഎഫ്‌ നാടിനു നൽകിയ വാക്കാണ്‌ ‘നേമത്തെ ബിജെപി അക്ക‍ൗണ്ട്‌ പൂട്ടിക്കും’. 2021ൽ അത്‌ സാധ്യമാക്കി, വി ശിവൻകുട്ടി വിജയിച്ചു. 86,965 വോട്ട്‌ മറിച്ചുകൊടുത്ത്‌ തൃശൂർ ലോക്‌സഭ മണ്ഡലത്തിൽ ബിജെപിയെ ജയിപ്പിച്ച യുഡിഎഫ്‌ അത്‌ ഏറ്റുപറയാനോ, തിരിച്ചുപിടിക്കുമെന്ന്‌ പ്രഖ്യാപിക്കാനോ തയ്യാറായിട്ടില്ല.


നേമം മണ്ഡലം രൂപീകൃതമായ 2011 മുതൽ യുഡിഎഫ്‌ ബിജെപിയുമായി ‘ഡീൽ’ ഉറപ്പിച്ചിരുന്നു. അന്ന്‌ യുഡിഎഫിന്‌ 20,248 വോട്ടുമാത്രമാണ്‌ ലഭിച്ചതെങ്കിൽ ബിജെപിക്ക്‌ പൊടുന്നനെ 43,661 വോട്ടുകിട്ടി. 2016ൽ യുഡിഎഫ്‌ സ്വന്തം വോട്ട്‌ 13,860 ആയി കുറഞ്ഞു. കെട്ടിവച്ച പണം നഷ്ടപ്പെടുത്തിയാണ്‌ ഒ രാജഗോപാലിന്‌ നിയമസഭയിലേക്ക്‌ കോൺഗ്രസ്‌ വഴിയൊരുക്കിയത്‌. 59,142 വോട്ട്‌ നേടിയിട്ടും എൽഡിഎഫിന്‌ വിജയിക്കാൻ കഴിയാത്ത സ്ഥിതി ഉണ്ടാക്കിയത്‌ യുഡിഎഫ്‌ ആണ്‌. 2021ൽ കോൺഗ്രസ്‌ രഹസ്യനീക്കങ്ങൾകൂടി പൊളിച്ചാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി ശിവൻകുട്ടി മതനിരപേക്ഷതയ്ക്ക്‌ തിളക്കമാർന്ന വിജയം സമ്മാനിച്ചത്‌.






Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home