ad
Deshabhimani

കാട്ടുപോത്ത് ആക്രമണം; കൊല്ലത്ത് വയോധികന് ദാരുണാന്ത്യം

Bison attack kollam.jpg
വെബ് ഡെസ്ക്

Published on Jul 30, 2026, 08:33 AM | 1 min read

കൊല്ലം: കൊല്ലം കുളത്തൂപ്പുഴയിൽ കാട്ടുപോത്ത് ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം. കുളത്തൂപ്പുഴ സ്വദേശി ബഷീർ ആണ് മരിച്ചത്. വ്യാഴാച പുലർച്ചെ ആയിരുന്നു സംഭവം. വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.


കുളത്തൂപ്പുഴ ടൗണിലേക്ക് പോകുന്നതിനിടെയാണ് ജനവാസമേഖലയിലെത്തി കാട്ടുപോത്ത് ബഷീറിനെ ആക്രമിച്ചത്. കഴുത്തിന് ഗുരുതരമായി പരിക്കേറ്റായിരുന്നു മരണം. നിരന്തരം കാട്ടുപോത്തിന്റെ ശല്യം പ്രദേശത്ത് രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.


​സംസ്ഥാനത്തെ മലയോരമേഖലയിലും വനമേഖലയിലും വന്യമൃഗങ്ങൾ ജനവാസകേന്ദ്രങ്ങളിലിറങ്ങി മനുഷ്യരെ ആക്രമിക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്നത്‌ വർധിച്ചുവരികയാണ്. യുഡിഎഫ്‌ സർക്കാർ ഭരണമേറ്റെടുത്തശേഷം എട്ടുപേരാണ്‌ കാട്ടാന ആക്രമണത്തിൽ മരിച്ചത്‌.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home