"ബിർണാണി' പാൻ ഇന്ത്യ ഹിറ്റ്

ന്യൂഡൽഹി
ദേശീയതലത്തിലും ശ്രദ്ധ നേടി കേരളത്തിലെ അങ്കണവാടികളിലെ ‘ശങ്കു സ്പെഷ്യൽ ബിർണാണി’. ദേശീയ മാധ്യമങ്ങൾ വാർത്തയാക്കിയതോടെ അങ്കണവാടികളിലെ ഭക്ഷണ മെനുവിൽ മുട്ട ബിരിയാണിയും പോഷകഹാരങ്ങളും ഉൾപ്പെടുത്തുന്ന സംസ്ഥാന സർക്കാരിനെ പ്രകീർത്തിക്കുന്ന സന്ദേശങ്ങളാൽ സമൂഹമാധ്യമങ്ങൾ നിറഞ്ഞു.
മൂന്നുവയസ്സുകാരന്റെ ആഗ്രഹം സഫലീകരിച്ച മന്ത്രി വീണാ ജോർജിനുമുണ്ട് പ്രശംസ. ഇന്ത്യൻ എക്സ്‌പ്രസ്, ടൈംസ് ഓഫ് ഇന്ത്യ, ദി ഹിന്ദു തുടങ്ങി പ്രധാന മാധ്യമങ്ങളെല്ലാം ശങ്കുവിനെയും സർക്കാർ തീരുമാനത്തെയും വാർത്തയാക്കി. മറ്റ് സംസ്ഥാനങ്ങളിലെ പ്രാദേശിക മാധ്യമങ്ങളും വാർത്ത ഏറ്റെടുത്തു.










0 comments