print edition ഉഴവൂർ വിജയൻ സ്‌മാരക പുരസ്‌കാരം ബിനോയ് വിശ്വത്തിന്

കോട്ടയം: എൻസിപി മുൻ സംസ്ഥാന പ്രസിഡന്റും പ്രഭാഷകനുമായിരുന്ന ഉഴവൂർ വിജയന്റെ സ്‌മരണാർഥം ഏർപ്പെടുത്തിയ പുരസ്‌കാരത്തിന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അർഹനായി. അഡ്വ. മോഹന കൃഷ്‌ണൻ, പി കെ രാജൻ മാസ്‌റ്റർ, അഡ്വ. രഘു മാരാത്ത് എന്നിവർ അംഗങ്ങളായ സമിതിയാണ് പുരസ്‌കാരം നിർണയിച്ചത്.
23ന് ഉഴവൂർ വിജയന്റെ കുറിച്ചിത്താനത്തെ വസതിയിൽ നടക്കുന്ന ഒന്പതാം ചരമവാർഷിക സമ്മേളനത്തിൽ മുൻ മന്ത്രി എ കെ ശശീന്ദ്രൻ പുരസ്‌കാരം സമ്മാനിക്കുമെന്ന് എൻസിപി (സെക്കുലർ) സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാന സെക്രട്ടറി ടി വി ബേബി, ജില്ലാ പ്രസിഡന്റ് ബെന്നി മൈലാടൂർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.










0 comments