ad
Deshabhimani

print edition ടീം യുഡിഎഫ്‌ എന്ന്‌ 
ആവർത്തിക്കുന്നത്‌ 
പരിഹാസ്യം: ബിനോയ്‌ വിശ്വം

binoy viswom press meet
വെബ് ഡെസ്ക്

Published on Apr 08, 2026, 12:00 AM | 1 min read

തിരുവനന്തപുരം: യുഡിഎഫ് എന്നാൽ മുന്നണി ആണെന്നിരിക്കെ എന്തിനാണ്‌ ‘ടീം, ടീം’ എന്ന്‌ വി ഡി സതീശൻ ആവർത്തിക്കുന്നതെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം. പ്രസവ വാർഡിനു മുന്നിൽ ‘സ്ത്രീകൾക്ക് മാത്രം’ എന്ന് എഴുതിവയ്ക്കുന്നപോലെ പരിഹാസ്യമാണത്.


വി ഡി സതീശനെ കാട്ടിലേക്ക് അയക്കാൻ തിടുക്കം കൊള്ളുന്ന കോൺഗ്രസ് നേതാക്കൾ ഓരോരുത്തരും വ്യത്യസ്‌ത ടീമുകളാണെന്ന സത്യം ജനങ്ങൾ കാണുന്നുണ്ട്. ബിജെപിയുമായി തുടരുന്ന ‘ഡീൽ' രക്ഷിക്കില്ലെന്ന്‌ യുഡിഎഫ് നേതൃത്വത്തിന് ബോധ്യമായി. കോൺഗ്രസിലെ പാളയത്തിൽപ്പടയായപ്പോൾ പ്രതീക്ഷയുടെ അവസാന കച്ചിത്തുരുമ്പും അവർക്ക് നഷ്ടമായി.


അത് മറച്ചുവയ്ക്കാനാണ്‌ ‘ടീം യുഡിഎഫ്' എന്ന് തറപ്പിച്ചും കനപ്പിച്ചും പറയുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ കോൺഗ്രസ്, ബിജെപി നേതാക്കൾ നുണപ്രചാരണത്തിന് ആക്കം കൂട്ടുന്നത് പരാജയഭീതി മൂടിവയ്ക്കാനാണ്. ജനങ്ങൾ അവർക്ക് ബാലറ്റിലൂടെ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home