ad
Deshabhimani

തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ എൽഡിഎഫിന്റെ സീറ്റുകൾ വർധിക്കും: ബിനോയ് വിശ്വം

binoy viswom press meet
വെബ് ഡെസ്ക്

Published on Apr 11, 2026, 02:31 PM | 1 min read

തിരുവനന്തപുരം: വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലത്തിൽ എൽഡിഎഫ് വലിയ ആത്മവിശ്വാസത്തിലാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഉയർന്ന പോളിംഗ് ശതമാനം യുഡിഎഫിന് അനുകൂലമാകുമെന്ന പരമ്പരാഗത വാദങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു. കാലം മാറിയെന്നും വർധിച്ച പോളിംഗ് ഇത്തവണ എൽഡിഎഫിന്റെ വിജയമുറപ്പിക്കാനാണ് സഹായിക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


ഇടതുപക്ഷത്തിന്റെ പ്രകടനപത്രികയും സ്ത്രീ വോട്ടർമാരുടെ സജീവ പങ്കാളിത്തവും വിജയത്തിൽ നിർണ്ണായകമാകുമെന്ന് അദ്ദേഹം കരുതുന്നു. ഭൂരിപക്ഷം സ്ത്രീകളും എൽഡിഎഫിനൊപ്പമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. എസ്ഡിപിഐയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ആരോപണങ്ങൾ ബിനോയ് വിശ്വം പൂർണ്ണമായും നിഷേധിച്ചു.


ഞങ്ങൾക്ക് വേണ്ടത് മനുഷ്യന്റെ വോട്ടാണ്, വർഗീയ ഭ്രാന്തന്മാരുടെ വോട്ട് വേണ്ടെന്നും മതവർഗീയ സംഘടനകളുടെ വോട്ട് വേണ്ടെന്നത് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ എക്കാലത്തെയും നയമാണെന്നും അദ്ദേഹം ആവർത്തിച്ചു. ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത് കോർപ്പറേറ്റ് സഹായത്തോടെയുള്ള കള്ളപ്പണം ഉപയോഗിച്ചാണെന്ന് അദ്ദേഹം ആരോപിച്ചു. ഇന്ത്യയിലുടനീളം ബിജെപി നടത്തുന്ന ഈ രീതി കേരളത്തിലും അവർ പ്രയോഗിക്കുന്നുണ്ടെന്നും എന്നാൽ ഫലം വരുമ്പോൾ എൽഡിഎഫിന്റെ സീറ്റുകൾ വർധിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home