print edition വികസനത്തുടർച്ചയ്‌ക്ക് കേരളം ഒരുങ്ങി: ബിനോയ് വിശ്വം

തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ നടപ്പാക്കിയ ജനകീയ വികസന മാതൃകകൾക്കും ക്ഷേമപ്രവർത്തനങ്ങൾക്കും കേരളം നൽകുന്ന അംഗീകാരമാണ് ഓരോ സ്വീകരണ കേന്ദ്രങ്ങളിലെയും ജനസഞ്ചയമെന്ന് ജാഥാ ക്യാപ്റ്റൻ ബിനോയ് വിശ്വം. പ്രതിസന്ധികളിൽ തളരാതെ ചേർത്തുപിടിച്ച സർക്കാരിനോടുള്ള സ്നേഹമാണ് എങ്ങും അലയടിക്കുന്നത്.
ഭരണത്തുടർച്ചയെന്ന നാടിന്റെ ആഗ്രഹം ഈ ജനപങ്കാളിത്തത്തിൽ പ്രകടമാണ്. പ്രളയവും മഹാമാരിയും നേരിട്ടപ്പോഴും ഒരാൾപോലും പട്ടിണി കിടക്കരുതെന്ന ദൃഢനിശ്ചയത്തോടെ പ്രവർത്തിച്ച എൽഡിഎഫ് ആണ് കേരളത്തിന്റെ വെളിച്ചമെന്നും അദ്ദേഹം പറഞ്ഞു.
ആര്യനാട്ടെ സ്വീകരണത്തിൽ എം എസ് റഷീദ് അധ്യക്ഷനായി.
സംഘാടക സമിതി കൺവീനർ പി എസ് മധു സ്വാഗതം പറഞ്ഞു. ജാഥാ ക്യാപ്റ്റൻ ബിനോയ് വിശ്വം, മാനേജർ എം സ്വരാജ്, പി വസന്തം, വി ടി ജോസഫ്, കെ വി ബാലസുബ്രഹ്മണ്യൻ, പി കെ രാജൻ, ഉഴമലയ്ക്കൽ വേണുഗോപാൽ, എ ഷാജു, ജോർജ് അഗസ്റ്റിൻ, സി പി അൻവർ സാദത്ത്, ജോണി പെരുമ്പറമ്പിൽ, വി ജോയി, മാങ്കോട് രാധാകൃഷ്ണൻ, ജി സ്റ്റീഫൻ എംഎൽഎ, കെ എസ് സുനിൽ കുമാർ, വി കെ മധു, പള്ളിച്ചൽ വിജയൻ എന്നിവർ പങ്കെടുത്തു.











0 comments