ad
Deshabhimani

print edition രക്ഷാപ്രവർത്തനത്തിലെ വീഴ്‌ച 
അന്വേഷിക്കണം: ബിനോയ്‌ വിശ്വം

Binoy vishwam.jpg

മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എഐടിയുസി) സെക്രട്ടറിയറ്റിനുമുന്നിൽ സംഘടിപ്പിച്ച സത്യ​ഗ്രഹം 
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 14, 2026, 01:27 AM | 1 min read

തിരുവനന്തപുരം: കടലിൽ അപകടമുണ്ടായതിന്റെ ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനത്തിലുണ്ടായ ഗുരുതര വീഴ്ചയിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മത്സ്യത്തൊഴിലാളി ഫെഡറേൻ (എഐടിയുസി) സംഘടിപ്പിച്ച സെക്രട്ടറിയറ്റ് സത്യഗ്രഹം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


മത്സ്യത്തൊഴിലാളികളെ കാണാതായാൽ ആനുകൂല്യം നൽകുന്നതിന് ഏഴ് വർഷമെടുക്കുമെന്നും അത്തരം നിയമത്തിൽ മാറ്റം വരുത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിൽ കഴമ്പില്ല. ഓഖി ദുരന്തത്തിൽ കാണാതായവരുടെ ബന്ധുക്കൾക്ക് പെട്ടെന്ന്‌ ആനുകൂല്യങ്ങൾ നൽകാൻ അന്നത്തെ എൽഡിഎഫ്‌ സർക്കാരിന്‌ സാധിച്ചു.


കടൽസുരക്ഷയ്ക്കുള്ള സംവിധാനങ്ങളിൽ കടലിനെ അറിയുന്നവരെക്കൂടി പങ്കാളികളാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ് അധ്യക്ഷനായി. അഖിലേന്ത്യ ജനറൽ സെക്രട്ടറി ആർ പ്രസാദ്, സംസ്ഥാന ജനറൽ സെക്രട്ടറി ടി രഘുവരൻ, സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, മനോജ് ഇടമന, ജോർജ്‌ തോമസ്, ആർ സജിലാൽ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home