Deshabhimani

print edition സിപിഐ നിയമസഭാ മാർച്ച് നടത്തി; യുഡിഎഫ്‌ സർക്കാരിന്റേത്‌ ആർഎസ്എസ് നയം: ബിനോയ് വിശ്വം

CPI march

വിവിധ ആവശ്യങ്ങൾ‍ ഉന്നയിച്ച് സിപിഐ നടത്തിയ നിയമസഭാ മാർച്ച്

വെബ് ഡെസ്ക്

Published on Oct 15, 2026, 01:24 AM | 1 min read

തിരുവനന്തപുരം : യുഡിഎ-ഫ്‌ സർക്കാർ നടപ്പാക്കുന്നത് ആർഎസ്എസ് നയങ്ങളാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വിവിധ ആവശ്യങ്ങളുന്നയിച്ച് സിപിഐ നേതൃത്വത്തിൽ നിയമസഭയിലേക്ക് സംഘടിപ്പിച്ച മാർച്ച് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്രസർക്കാർ നയങ്ങൾ അതേപടി നടപ്പാക്കാൻ വ്യഗ്രത കാണിക്കുന്ന മുഖ്യമന്ത്രിയാണ് സംസ്ഥാനം ഭരിക്കുന്നത്‌.


പിഎം ശ്രീയും ലേബർ കോഡും നടപ്പാക്കുമെന്ന് വാശിയോടെ പ്രഖ്യാപിക്കുകയാണ് മുഖ്യമന്ത്രി. വിദ്യാഭ്യാസമേഖലയെ കാവിവൽക്കരിക്കാനുള്ള നീക്കങ്ങളെ എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ അധ്യക്ഷനായി. കെ പി രാജേന്ദ്രൻ, സത്യൻ മൊകേരി, കെ രാജൻ, ജി ആർ അനിൽ, പി പ്രസാദ്, ജെ ചിഞ്ചുറാണി, കെ പി സുരേഷ് രാജ്, ആർ രാജേന്ദ്രൻ, കെ കെ അഷറഫ്, കെ കെ വൽസരാജ്‌, കെ എസ് അരുൺ എന്നിവർ സംസാരിച്ചു.


എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ച സ്ത്രീസുരക്ഷാ പദ്ധതി പുനഃസ്ഥാപിക്കുക, ലേബർ കോഡിലെ ബിജെപി ആശയങ്ങൾ നടപ്പാക്കുന്നതിനുവേണ്ടി തൊഴിലാളികളുടെ സംഘടിക്കാനും സമരം ചെയ്യാനുമുള്ള അവകാശങ്ങളെ തകർക്കുന്ന നീക്കത്തിൽനിന്ന് സർക്കാർ പിന്മാറുക, പിഎം ശ്രീ നടപ്പാക്കാനുള്ള നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home