ad
Deshabhimani

print edition കേന്ദ്ര വിദ്യാഭ്യാസമന്ത്രിയെ 
പുറത്താക്കണം: ബിനോയ് വിശ്വം

binoy viswom press meet

ബിനോയ്‌ വിശ്വം

വെബ് ഡെസ്ക്

Published on May 13, 2026, 12:01 AM | 1 min read

തിരുവനന്തപുരം: നീറ്റ് പക്രമക്കേടുകളുടെ മുഖ്യകാരണക്കാരനായ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനെ പുറത്താക്കണമെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം. പരീക്ഷാ ക്രമക്കേട്‌ തുടർക്കഥയാവുകയാണ്‌. വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും മാഫിയ വാഴ്‌ചയ്‌ക്ക്‌ ബിജെപി ഭരണം കളമൊരുക്കിയിട്ട് നാൾ ഏറെയായി. റെയിൽവേ, ഐഎസ്ആർഒ, അക്കൗണ്ടന്റ് ജനറൽ, സിഎസ്ഐആർ എന്നിവിടങ്ങളിലെല്ലാം ഇത്തരം അഴിമതിക്കഥകൾ ഉയർന്നു.


കമ്പോള വ്യവസ്ഥയുടെ കാര്യസ്ഥപ്പണി ചെയ്യുന്ന പ്രധാനമന്ത്രിയും കൂട്ടരും വിദ്യാഭ്യാസരംഗത്തും കച്ചവട താൽപ്പര്യങ്ങൾക്കാണ് ചൂട്ടുപിടിക്കുന്നത്. തലമുറകളുടെ ഭാവി അപകടത്തിലാക്കുന്ന നെറികേടിനെ മൂടിവയ്ക്കാമെന്ന പ്രധാനമന്ത്രിയുടെ വ്യാമോഹം നടക്കില്ലെന്നും ബിനോയ്‌ വിശ്വം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home