print edition ബിന്ദു കൃഷ്ണയുടെ ബന്ധുനിയമനം അധികാര ദുർവിനിയോഗം: ഡിവൈഎഫ്ഐ

തിരുവനന്തപുരം: മന്ത്രി ബിന്ദു കൃഷ്ണയുടെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായി ബന്ധുവിനെ നിയമിച്ച നടപടി നഗ്നമായ അധികാര ദുർവിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്ന് ഡിവൈഎഫ്‌ഐ. മന്ത്രിയുടെ ഭർത്താവും കോൺഗ്രസ് നേതാവുമായ കൃഷ്ണകുമാറിന്റെ ബന്ധുവായ വി എൽ ഹരിയെ ചട്ടങ്ങൾ മറികടന്നാണ് നിയമിച്ചത്.
സ്വകാര്യ കോളേജിലെ ഫിനാൻസ് മാനേജരായിരുന്ന ഹരിക്ക് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായും പിന്നീട് സ്‌പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായും നിയമനം നൽകിയതിനു പുറമെ സർക്കാർ വാഹനവും ദുർവിനിയോഗം ചെയ്തു. യുഡിഎഫ് മന്ത്രിസഭയിൽ ബന്ധുനിയമനങ്ങൾ തുടർച്ചയായി നടക്കുകയാണ്.
മന്ത്രിമാർ ഗുരുതരമായ സ്വജനപക്ഷപാതവും അഴിമതിയുമാണ് നടത്തുന്നത്. ബിന്ദു കൃഷ്ണയുടെ സ്റ്റാഫിലെ ബന്ധുനിയമനം ഉടൻ പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവിച്ചു.









0 comments