"ദീലീപിനെതിരെ സംസാരിച്ചാൽ മുഖത്ത് ആസിഡ് ഒഴിക്കും"; ഭാഗ്യലക്ഷ്മിയ്ക്ക് ഭീഷണി കോൾ

ഗ്യലക്ഷ്മി
കൊച്ചി: നടിയെ ആക്രമിച്ചകേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെതിരെ സംസാരിച്ചാൽ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി ചലച്ചിത്രപ്രവർത്തക ഭാഗ്യലക്ഷ്മി. മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഫോണിലൂടെയായിരുന്നു ഭീഷണി. സംഭവത്തിൽ പരാതി നൽകുമെന്ന് ഭാഗ്യലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞു.
വെള്ളി ഉച്ചയ്ക്കാണ് ഫോൺ കോൾ വന്നത്. 'നീ ഇനിയും ദിലീപേട്ടനെതിരെ പറയുമോടീ, നിന്റെ മുഖത്ത് ആസിഡ് ഒഴിക്കും' എന്ന് ഭീഷണിപ്പെടുത്തുകയും, അസഭ്യവർഷം നടത്തുകയും ചെയ്തതായി ഭാഗ്യലക്ഷ്മി പറഞ്ഞു.
സോഷ്യൽമീഡിയ വഴിയും തനിക്കെതിരെ നിരന്തരം ആക്രമണം നടത്തുന്നുണ്ട്. സിനിമയിലുള്ള ആരുംതന്നെ ദിലീപിനെതിരെ സംസാരിക്കുന്നില്ല. ഒരു ഭീഷണിക്കും തന്നെ തളർത്താനാകില്ല. തനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദി ദിലീപാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.










0 comments