print edition അതിജീവിതയ്ക്കാണ് ജീവപര്യന്തം ശിക്ഷ : ഭാഗ്യലക്ഷ്‌മി

കൊച്ചി
നടി ആക്രമിക്കപ്പെട്ട കേസിലെ ശിക്ഷാവിധിയിൽ അതിജീവിതയെ പരിഗണിച്ചിട്ടില്ലെന്ന് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്‌മി. അതിജീവിതയ്ക്കാണ് യഥാർഥത്തിൽ ജീവപര്യന്തം ശിക്ഷ വിധിച്ചതെന്നും അവർ അഭിപ്രായപ്പെട്ടു. കുറ്റവാളികളുടെ പ്രായവും കുടുംബപശ്ചാത്തലവും പരിഗണിച്ച കോടതി, അതിജീവിതയുടെ ജീവിതമോ പ്രായമോ പരിഗണിച്ചില്ല. "എന്തൊരു അനീതിയാണിത്? അതിജീവിതയ്ക്ക് ‘അമ്മ’യുമില്ല, ജീവിതവുമില്ല, പ്രായവുമില്ല. സഹിക്കാനാവുന്നില്ല’–- ഭാഗ്യലക്ഷ്‌മി പറഞ്ഞു.










0 comments