ad
Deshabhimani

ഗ്രൂപ്പ് കളിച്ച് ചതിച്ചു; യുഡിഎഫിനെതിരെ അജയ് തറയിൽ

ഗ്രൂപ്പ് കളിച്ച് ചതിച്ചു; യുഡിഎഫിനെതിരെ അജയ് തറയിൽ
വെബ് ഡെസ്ക്

Published on Mar 21, 2026, 02:36 PM | 1 min read

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് യുഡിഎഫ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി അജയ് തറയിൽ. ടോണി ചെമ്മണിക്ക് വൈപ്പിനിൽ സീറ്റ് നൽകിയാൽ തൃപ്പൂണിത്തുറയിൽ തന്നെ പിന്തുണയ്ക്കാമെന്ന് യുഡിഎഫ് ഉറപ്പുനൽകിയിരുന്നുവെന്നും എന്നാൽ അവസാനം ഗ്രൂപ്പ് രാഷ്ട്രീയം കളിച്ച് തന്നെ ചതിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.


താൻ സ്ഥാനാർത്ഥിയാകാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നില്ല എന്നാൽ

കെ ബാബുവിന് പകരം മത്സരിക്കാമെന്ന് പാർട്ടി തന്നെയാണ് നിർദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.


"ഗ്രൂപ്പ് രാഷ്ട്രീയം വന്നപ്പോൾ എന്നെ ചീറ്റ് ചെയ്തു. എന്റെ പോരാട്ടം ആദിവാസി-ദളിത് വിഭാഗങ്ങളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും സംരക്ഷിക്കാൻ വേണ്ടിയാണ്. എന്നാൽ ഇതെല്ലാം ചിലർ തട്ടിയെടുക്കുന്നു. ഇങ്ങനെ ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നവർ പിന്നീട് ആക്ടിവിസ്റ്റുകളായി നടക്കുകയാണ്. ആക്ടിവിസം എന്നത് ദളിത്-ആദിവാസി വിഭാഗങ്ങളുടെ നന്മയ്ക്കായിരിക്കണം, അല്ലാതെ വ്യക്തിപരമായ നേട്ടങ്ങൾവേണ്ടി ആകരുത്, അത്തരത്തിലുള്ള പ്രവർത്തനം ദളിത് ആക്ടിവിസമല്ല," എന്നും അജയ് തറയിൽ ആരോപിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home