print edition മൂന്നാംതവണ അധികാരത്തിൽ വന്നാൽ ഇടതുപക്ഷം തകരുമെന്ന വാദം വിചിത്രം: ബെന്യാമിൻ

മട്ടന്നൂർ: മൂന്നാംതവണ അധികാരത്തിൽ വന്നാൽ ഇടതുപക്ഷം തകരുമെന്ന വാദം വിചിത്രമെന്ന് സാഹിത്യകാരൻ ബെന്യാമിൻ. അധികാരത്തിൽ ഇരിക്കുന്നതുകൊണ്ടല്ല; ജനങ്ങളുടെ ഇടയിൽ നിരന്തരം പ്രവർത്തിക്കുന്നതുകൊണ്ടും ജനക്ഷേമം ഉറപ്പാക്കുന്നതുകൊണ്ടുമാണ് ഇടതുപക്ഷം വീണ്ടും വരണമെന്ന് ജനം ആഗ്രഹിക്കുന്നതെന്നും ബെന്യാമിൻ പറഞ്ഞു. മട്ടന്നൂർ മാനവം ഗ്രൗണ്ടിൽ മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമൂഹത്തിലെ ഏറ്റവും എളിയവനുപോലും വികസനത്തിന്റെ നേട്ടം ലഭ്യമാക്കിയ സർക്കാരാണിത്. സമസ്ത മേഖലയിലും വികസനം, സർവ ജനങ്ങളെയും ചേർത്തുപിടിക്കുന്ന നിലപാട്, ഇന്ത്യയിലെ ഏത് സംസ്ഥാനവും കൊതിക്കുന്ന തരത്തിലുള്ള പുരോഗതി, അഴിമതിരഹിത ഭരണം, പറഞ്ഞ വാഗ്ദാനങ്ങൾ ഓരോന്നും നിറവേറ്റിയ സർക്കാർ. ഇങ്ങനെയുള്ള ഒരു സർക്കാരിനെ താഴെയിറക്കാൻ നടക്കുന്ന നുണപ്രചാരണം ജനം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.










0 comments