കുറ്റവാളികളോട് വിചിത്ര നടപടി സ്വീകരിച്ച് ബംഗാൾ സർക്കാർ

കൊൽക്കത്ത: ബംഗാളിൽ കുറ്റവാളികളോട് വ്യത്യസ്ത നടപടിയുമായി പൊലീസ്.ബംഗാളിൽ കുറ്റവാളികളെ ഭയപ്പെടുത്തുന്നതിനും പൊലീസിൽ പൊതുജനങ്ങൾക്ക് വിശ്വാസം വളർത്തുന്നതിനുമാണ് ഇത്തരത്തിൽ നടപടി സ്വീകരിച്ചത് എന്നാണ് സർക്കാർ നിലപാട്.
മെയ് നാലിന് ബംഗാളിൽ ഭരണം മാറിയതുമുതൽ അറസ്റ്റിലാകുന്ന എല്ലാ കുറ്റവാളികളെയും കോടതിയിൽ ഹാജരാക്കിയ ശേഷം അവർ ഭീതി പരത്തിയിരുന്ന അതേ പ്രദേശങ്ങളിലൂടെ പൊലീസ് കൊണ്ടുപോകുന്നുണ്ട്.കഴിഞ്ഞ കുറച്ചുദിവസങ്ങളായി ബംഗാൾ പൊലീസ് പിടികൂടുന്ന കുറ്റവാളികളെ അർദ്ധനഗ്നരായി നോർത്ത്, സൗത്ത്, സെൻട്രൽ ഹൗറയിലെ തെരുവുകളിലൂടെ നടത്തിക്കുകയാണ്.
നോർത്ത് ഹൗറയിൽ, ആ പ്രദേശത്തെ കുപ്രസിദ്ധ 'ഡോൺ' എന്ന് വിളിക്കപ്പെടുന്ന ആകാശ് സിംഗിനെ തല മുണ്ഡനം ചെയ്ത്, സ്ലീവ്ലെസ് വെസ്റ്റ് മാത്രം ധരിപ്പിച്ച് പൊലീസ് തെരുവിലൂടെ നടത്തിച്ചു. ഈ മാസം തുടക്കത്തിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.










0 comments