ad
Deshabhimani

ബോട്ടിനുനേരെ ബിയർ കുപ്പി എറിഞ്ഞു; ബാലികയ്‌ക്ക് ഗുരുതര പരിക്ക്, അറസ്റ്റ്

CASE
വെബ് ഡെസ്ക്

Published on Oct 14, 2025, 09:15 PM | 1 min read

പാറശാല: വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന ബോട്ടിനുനേരെ മദ്യലഹരിയിൽ യുവാവ് ബിയർ കുപ്പി എറിഞ്ഞു. മൂന്നുവയസ്സുകാരിക്ക് സാരമായി പരിക്കേറ്റു. പൊഴിയൂർ പൊഴിക്കരയിൽ ചൊവ്വ വൈകിട്ട് അഞ്ചോടെയാണ് സംഭവം. കൊൽക്കത്ത സ്വദേശി ആർക്കാ ദാസിന്റെ മകൾ അനുബാദാസിനാണ്‌ തലയ്‌ക്ക് സാരമായി പരിക്കേറ്റത്.


സംഭവവുമായി ബന്ധപ്പെട്ട് വെട്ടുകാട് സ്വദേശി സനോജിനെ ബോട്ടുതൊഴിലാളികളും നാട്ടുകാരും ചേർന്ന് പിടികൂടി പൊഴിയൂർ പൊലീസിൽ ഏൽപ്പിച്ചു. അനുബാദാസിനെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഴംഗകുടുംബം അഞ്ചുദിവസംമുമ്പാണ് വിനോദയാത്രയ്‌ക്കായി പൊഴിയൂരിലെത്തിയത്. ചൊവ്വ വൈകിട്ടോടെ പൊഴിയൂരിലെ ആറ്റുപുറത്ത് ബോട്ടിങ്ങിനിടയിലാണ് കരയിൽനിന്ന്‌ സനോജ് ബിയർ കുപ്പി വലിച്ചെറിഞ്ഞത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home