print edition കാലം ആവശ്യപ്പെടുമ്പോൾ പാറ്റകളാകണം: കെ ആർ മീര

കെ ആർ മീര | Phoio Credit: FB/MeeraVayanavedhi
കോട്ടയം: പാറ്റകളെ കൊല്ലാനുള്ള ശ്രമം ഒരിക്കലും വിജയിച്ചിട്ടില്ലെന്നും കാലം ആവശ്യപ്പെടുമ്പോൾ പാറ്റകൾ ആവാൻ വിദ്യാർഥികൾക്ക് കഴിയണമെന്നും എഴുത്തുകാരി കെ ആർ മീര പറഞ്ഞു. മഹാത്മാഗാന്ധി സർവകലാശാലാ യൂണിയൻ സംഘടിപ്പിച്ച ദേശീയ കോൺഫറൻസ് ഉദ്‌ഘാടനംചെയ്യുകയായിരുന്നു അവർ. ലോകത്തെ മാറ്റിമറിക്കുന്നത് എങ്ങനെയെന്ന് പഠിക്കാനുള്ള കളരിയാണ് കലാലയങ്ങൾ. പ്രതിസന്ധികളെ തരണം ചെയ്‌ത് മുന്നേറാൻ വിദ്യാർഥികൾക്ക് ‘അവസരം’ ഒരുക്കിയ വിസിക്ക് പ്രത്യേകം കൈയടി നൽകണം.
വെല്ലുവിളികളും തടസ്സങ്ങളും അതിജീവിച്ച് ഇൗ സെമിനാർ വൻ വിജയമാക്കാൻ വഴിയൊരുക്കിയതിന് വിസിയോട് നന്ദി പറയണം. സാധാരണ അക്കാദമിക് സെമിനാറുകൾ സർവകലാശാല മുൻകൈയെടുത്ത് സംഘടിപ്പിക്കാറാണ് പതിവ്. ഇവിടെ വിദ്യാർഥി യൂണിയൻ അതിന് മുൻകൈയെടുക്കുന്നു എന്നതും തടസ്സങ്ങൾ ഉണ്ടായിട്ടും വിജകരമായി നടത്തുന്നു എന്നതും ആഹ്ലാദകരമാണെന്നും അവർ പറഞ്ഞു.










0 comments