ad
Deshabhimani

ബാങ്ക് സമരം പിൻവലിച്ചു

bank strike
വെബ് ഡെസ്ക്

Published on Sep 27, 2026, 11:32 PM | 1 min read

തിരുവനന്തപുരം: തിങ്കളാഴ്ച മുതൽ തുടങ്ങാനിരുന്ന ബാങ്ക് സമരം പിൻവലിച്ചു. മൂന്ന് ദിവസമാണ് ബാങ്ക് സമരം പ്രഖ്യാപിച്ചിരുന്നത്. ഐബിഎ – യുഎഫ്ബിയു പ്രതിനിധികൾ തമ്മിലുള്ള ചർച്ചയിലാണ് സമരം പിൻവലിക്കാൻ ധാരണയായത്. മൂന്ന് ദിവസത്തെ സമരത്തിന്റെ ഭാഗമായി ഞായറാഴ്ച ബാങ്കുകൾ‌ തുറന്ന് പ്രവർത്തിച്ചിരുന്നു.

ബാങ്കുകളിൽ അഞ്ച് ദിവസത്തെ പ്രവൃത്തിദിനം നടപ്പിലാക്കുന്നതിനായി, ശനിയാഴ്ചകൾ അവധിയായി പ്രഖ്യാപിക്കുന്ന വിഷയം പഠിക്കാൻ ഐബിഎയുടെയും യുഎഫ്ബിയുവിന്റെയും നേതൃത്വത്തിൽ ഉന്നതതല സമിതി ഉടൻ രൂപീകരിക്കാൻ യോഗത്തിൽ ധാരണയായി. ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിൽ, വിഷയങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ഈ സമിതി എല്ലാ സാധ്യതകളും പരിശോധിക്കും. ബാക്കി പ്രശ്നങ്ങൾക്ക് വേഗത്തിൽ പരിഹാരം കാണുമെന്നും ഉറപ്പ് ലഭിച്ചിട്ടുണ്ട്. സമരം പിൻവലിച്ചതോടെ ഇന്ന് രാജ്യത്തെ ബാങ്കിങ് സേവനങ്ങൾ സാധാരണ നിലയിൽ തുടരും.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home