ad
Deshabhimani

ത്യാഗസ്മരണയിൽ ഇന്ന് ബലി പെരുന്നാൾ

eid prayer
വെബ് ഡെസ്ക്

Published on May 28, 2026, 07:08 AM | 1 min read

തിരുവനന്തപുരം: ത്യാഗസ്മരണകൾ പുതുക്കി ഇസ്ലാംമത വിശ്വാസികൾ ബലി പെരുന്നാൾ നിറ‌വിൽ . രാവിലെ മുതൽ പള്ളികളും ഈദ്‌ ഗാഹുകളും കേന്ദ്രീകരിച്ച്‌ നമസ്‌കാരവും പ്രത്യേക പ്രാർഥനയും നടക്കും. നമസ്‌കാരത്തിന്‌ ശേഷം ബന്ധുക്കളെയും അയൽവീട്ടുകാരെയും സന്ദർശിക്കും. മഴസാധ്യത മുൻനിർത്തി കോഴിക്കോട് ബീച്ചിലെ ഈദ് ​ഗാഹ് ഒഴിവാക്കി.

പള്ളികൾ, വീടുകൾ, കൂട്ടായ്‌മകൾ എന്നിവ വഴി ബലി ഇറച്ചി നൽകും. പ്രവാചകനായ ഇബ്രാഹീം നബി മകൻ ഇസ്‌മായിലിനെ ബലികൊടുക്കാൻ തയ്യാറായതിന്റെ ത്യാഗസ്‌മരണയിലാണ്‌ ബലിപെരുന്നാൾ ആഘോഷിക്കുന്നത്‌.മക്കയിൽ ഹജ്ജ് കർമ്മങ്ങൾ തുടരുകയാണ്.





Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home