ad
Deshabhimani

print edition ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണർ 224 പേർക്ക്

DGP Badge of Honor Kerala Police
വെബ് ഡെസ്ക്

Published on Mar 12, 2026, 12:00 AM | 1 min read

തിരുവനന്തപുരം: കുറ്റാന്വേഷണമടക്കം വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച 224 പൊലീസ് ഉദ്യോഗസ്ഥർക്ക് പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണറും കമന്റേഷൻ സർട്ടിഫിക്കറ്റും നൽകും. വ്യാഴം വൈകിട്ട് നാലിന് തൈക്കാട് പൊലീസ് ട്രെയിനിങ്‌ കോളേജിൽ നടക്കുന്ന ചടങ്ങിൽ ഡിജിപി റവാഡ ചന്ദ്രശേഖർ വിതരണം ചെയ്യും.


കേസ് അന്വേഷണം, ക്രമസമാധാനപാലനം, രഹസ്യ വിവരശേഖരണം, ഭരണനിർവഹണം, മനുഷ്യക്കടത്ത് തടയൽ, ഗതാഗത നിയന്ത്രണം, പരിശീലനം, സൈബർ ക്രൈം, വിരലടയാളശേഖരണം, സോഷ്യൽ പൊലീസിങ്, റെയിൽവേ- കോസ്റ്റൽ പൊലീസിങ് എന്നീ മേഖലകളിലെ കഴിവ് പരിഗണിച്ചാണ് ബാഡ്ജ് ഓഫ് ഓണർ നൽകുന്നത്.


167 പേർക്കാണ് ബാഡ്ജ് ഓഫ് ഓണർ ലഭിക്കുക. മിനിസ്റ്റീരിയൽ വിഭാഗത്തിലെ ഏഴ് പേർക്ക് കമന്റേഷൻ സർട്ടിഫിക്കറ്റ് ലഭിക്കും. 50 പേർക്കാണ് കമന്റേഷൻ ഡിസ്ക് .




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home