Deshabhimani

ജെനീഷിന്റെ വകുപ്പിലും പിൻവാതിൽ നിയമനം; അഭിമുഖത്തിന് മുൻപേ ഇഷ്ടക്കാരന് ജോലി നൽകി

O J Janeesh

ഒ ജെ ജെനീഷ്

വെബ് ഡെസ്ക്

Published on Oct 08, 2026, 03:23 PM | 1 min read

തിരുവനന്തപുരം: പുരാരേഖ വകുപ്പിൽ ഒൻപത് ദിവസത്തേക്ക് മാത്രമായി യുഡിഎഫ് സർക്കാരിന്റെ വഴിവിട്ട നിയമനം. ഒ ജെ ജെനീഷിന് കീഴിലുള്ള വകുപ്പിലാണ് അഭിമുഖം നടക്കാനിരിക്കുന്നതിന് മുൻപേ കോൺ​ഗ്രസ് പ്രവർത്തകന് നിയമനം നൽകിയത്. വൈക്കം സത്യ​ഗ്രഹ ​​ഗാന്ധി സ്മാരക മ്യൂസിയത്തിലെ വാച്ച്മാൻ തസ്തികയിലാണ് താൽകാലിക നിയമനം.


ജൂലൈ അഞ്ച് വരെ കോൺ​ഗ്രസ് പ്രവർത്തകനായ കെ ബി ജെഫീർ ആയിരുന്നു മ്യൂസിയത്തില്‍ വാച്ച്മാൻ. കാലാവധി കഴിഞ്ഞതോടെ പുതിയ ലിസ്റ്റ് തരാൻ കോട്ടയത്തെ എംപ്ലോയ്മെന്റ് ഓഫീസിനോട് പുരാരേഖ വകുപ്പ് ആവശ്യപ്പെട്ടു. തുടർന്ന് ജൂലൈ ഏഴിന് ആറ് പേരുടെ ലിസ്റ്റ് വകുപ്പിന് കൈമാറി. ഈ ലിസ്റ്റിൽ ജെഫീറിന്റെ പേരുണ്ടായിരുന്നില്ല. ലിസ്റ്റ് ഏറെക്കാലം പിടിച്ചുവെച്ച വകുപ്പ് ഒടുവിൽ ഈ മാസം 13ന് ഇന്റർവ്യു നടത്താൻ തീരുമാനിച്ചു. എന്നാൽ ഇതിനിടയിൽ ഈ മാസം മൂന്നിന് ജെഫീറിനെ തന്നെ താൽകാലികമായി വാച്ച്മാൻ തസ്തികയിൽ നിയമിക്കുകയായിരുന്നു. വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എന്‍ പ്രശാന്താണ് നിയമന ഉത്തരവിറക്കിയത്.


ചുരുങ്ങിയ ദിവസത്തേക്ക് മാത്രമായി കോൺ​ഗ്രസ് പ്രവർത്തകന് നിയമനം നൽകിയത് സ്വജനപക്ഷപാതമാണെന്ന വിമർശനം ശക്തമാണ്. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതുമുതൽ വിവിധ വകുപ്പുകളിൽ പിൻവാതിൽ നിയമനങ്ങൾ പതിവാണ്. കെപിസിസി സെക്രട്ടറി ബിആർഎം ഷെഫീറിന്റെ ഭാര്യയ് വിദ്യാഭ്യാസ വകുപ്പിൽ അനധികൃത നിയമനം നൽകിയത് വിവാദമായിട്ടുണ്ട്. സീമാറ്റിൽ റിസർച്ച് ഓഫീസറായാണ് ഷെഫീറിന്റെ ഭാര്യയായ ഷാനിയെ നിയമിച്ചത്. തസ്തികയിലേക്ക് അപേക്ഷപോലും ക്ഷണിക്കാതെയായിരുന്നു നിയമനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home