ad
Deshabhimani

print edition ഇഷ്‌ടക്കാർക്കായി എസ്‌എസ്‌കെ നിയമന യോഗ്യതയിൽ ഇളവ്‌: പ്രവർത്തന ലക്ഷ്യം അട്ടിമറിക്കപ്പെടുമെന്ന്‌ ആശങ്ക

SSK
avatar
ബിജോ ടോമി

Published on Jul 18, 2026, 12:00 AM | 1 min read

തിരുവനന്തപുരം: ഇഷ്‌ടക്കാരെ തിരുകിക്കയറ്റാനായി സമഗ്ര ശിക്ഷ കേരളം (എസ്‌എസ്‌കെ) ത്തിന്റെ പ്രധാന തസ്‌തികകളിലേക്കുള്ള നിയമന യോഗ്യതകൾ ഇളവ്‌ ചെയ്‌ത്‌ സർക്കാർ. ജില്ലാ പ്രോജക്‌ട്‌ കോ ഓർഡിനേറ്റർ, ജില്ലാ പ്രോഗ്രാം ഓഫീസർ, ബ്ലോക്ക്‌ പ്രോജക്‌ട്‌ കോ ഓർഡിനേറ്റർ തസ്‌തികകളാണ്‌ പ്രൈമറി അധ്യാപകർ മുതൽ ആരെ വേണമെങ്കിലും നിയമിക്കാവുന്ന തരത്തിൽ ഇളവ്‌ ചെയ്‌തത്‌.


ആദ്യം ക്ഷണിച്ച അപേക്ഷ അട്ടിമറിച്ചാണ്‌ യോഗ്യതയിൽ വെള്ളം ചേർത്തത്‌. ജൂലൈ മൂന്നിന്‌ വൈകിട്ടാണ്‌ നിയമനത്തിനുള്ള വിജ്ഞാപനം എസ്‌എസ്‌കെയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്‌. പിറ്റേന്ന്‌ രാവിലെയോടെ വിജ്ഞാപനം നീക്കി. തുടർന്നാണ്‌ യോഗ്യതകളിൽ ഇളവ്‌ വരുത്തിയത്‌.


ജില്ലാ പ്രോജക്‌ട്‌ കോ ഓർഡിനേറ്റർമാരായി ഹയർസെക്കൻഡറി, ഡയറ്റ്‌ പ്രിൻസിപ്പൽമാരെയാണ്‌ ഡെപ്യൂട്ടേഷനിൽ നിയമിച്ചിരുന്നത്‌. ജില്ലാ പ്രോഗ്രാം ഓഫീസർ, ബ്ലോക്ക്‌ പ്രോജക്‌ട്‌ കോ ഓർഡിനേറ്റർമാരായി ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി, ഡയറ്റ്‌ അധ്യാപകർക്കായിരുന്നു നിയമനം.


ഇനിമുതൽ ഇ‍ൗ തസ്‌തികകളിൽ പ്രൈമറി ടീച്ചർ ഹയർ ഗ്രേഡ്‌, ഹൈസ്‌കൂൾ ടീച്ചർ ഹയർ ഗ്രേഡ്‌ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. സ്‌റ്റേറ്റ്‌ പ്രോഗ്രാം ഓഫീസർ, ബിആർസി ട്രെയിനർ തസ്‌തികകളിൽ നിലവിലെ യോഗ്യത തുടരും. നിലവിലുള്ള യോഗ്യതപ്രകാരം അപേക്ഷിക്കാൻ പലർക്കും സാധിക്കുന്നില്ല എന്ന്‌ വിവിധ അധ്യാപക സംഘടനകൾ പരാതി നൽകിയതിനാലാണ്‌ ഭേദഗതിയെന്നാണ്‌ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം.


പ്രാപ്യത, തുല്യത, ഗുണത എന്ന ലക്ഷ്യം മുൻനിർത്തിയാണ്‌ എസ്‌എസ്‌കെ വഴി വിവിധ പദ്ധതികൾ നടപ്പാക്കുന്നത്‌. പരിചയ സമ്പന്നരല്ലാത്തവർ തലപ്പത്ത്‌ വരുന്നത്‌ പഠന പിന്തുണ വേണ്ട മേഖലകൾ പിന്തള്ളപ്പെടുന്നതിന്‌ കാരണമാകും. രാജ്യത്തെ സ്കൂൾ വിദ്യാഭ്യാസത്തിന്റെ നിലവാരമളക്കുന്ന ദേശീയ പഠനനേട്ട സർവേ(നാസ്)യിൽ 2024ൽ കേരളം ദേശീയതലത്തിൽ രണ്ടാംസ്ഥാനത്ത്‌ എത്തുന്നതിൽ മുഖ്യപങ്ക്‌ വഹിച്ചത്‌ എസ്‌എസ്‌കെ ആണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home